സാരിയിൽ അതിസുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി…. ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാനാകാതെ ആരാധകർ…

അഭിനയ ജീവിതത്തിൽ ഏറെ തിരക്കിലാണെങ്കിലും തൻറെ ഒഴിവ് സമയങ്ങളിൽ യാത്രകൾ ചെയ്യുന്നതിനും സോഷ്യൽ മീഡിയയിൽ സജീവമാക്കുന്നതിന് സമയം കണ്ടെത്താറുണ്ട് നടി ഐശ്വര്യ ലക്ഷ്മി. തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി ഉയർന്നുകൊണ്ടിരിക്കുന്ന ഈ താരം തൻറെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വയ്ക്കാറുള്ളത്. താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ പതിവുപോലെ തന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

വൈറ്റ് കളർ സാരിയിൽ ഒരു അപ്സരസിനെ പോലെയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐഷുവിന്റെ ക്രോപ് ഹെയറും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സവൻ ഗാന്ധി ക്ലോത്തിങ് ബ്രാൻഡിന്റെ സാരിയാണ് ഐശ്വര്യ ധരിച്ചിട്ടുള്ളത്. ടിജോ ജോൺ ആണ് ഐശ്വര്യയുടെ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ഓപൺഹൗസ് സ്റ്റുഡിയോയ്ക്ക് വേണ്ടി സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് പൂജ, മേഹ , പ്രാർത്ഥന എന്നിവ ചേർന്നാണ്. നിരവധി ആരാധകരാണ് ഐശ്വര്യയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ ഒട്ടാകെ ശോഭിച്ചുകൊണ്ട് നിരവധി ആരാധകരെയാണ് ഐശ്വര്യ ഇന്ന് സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് മില്യണിൽ അധികം ഫോളോവേഴ്സ് ആണ് ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്.

ഈ ഓണത്തിന് റിലീസ് ചെയ്ത കിംഗ് ഓഫ് കൊത്തയിലാണ് ഐശ്വര്യ അവസാനമായി വേഷമിട്ടത്. ഈ വർഷത്തെ താരത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. ക്രിസ്റ്റഫർ , പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളായിരുന്നു പുറത്തിറങ്ങി ഐശ്വര്യയുടെ മറ്റ് രണ്ട് ചിത്രങ്ങൾ . താരത്തിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

Scroll to Top