ബാലിയിൽ ഓണ അവധി ആഘോഷമാക്കി നടി ഐശ്വര്യ ലക്ഷ്മി..!

നിവിൻപോളി പ്രധാന വേഷത്തിലെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച് താരമാണ് നടി ഐശ്വര്യ ലക്ഷ്മി. തൊട്ടു പിന്നാലെ പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലൂടെയാണ് താരം നിരവധി ആരാധകരെ സ്വന്തമാക്കുന്നത്. മലയാളത്തിലൂടെ തുടക്കം കുറിച്ച ഐശ്വര്യ ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു ശ്രദ്ധേയ നായികയായി മാറിയിരിക്കുകയാണ്. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ഭാഗമായി തിളങ്ങി നിന്ന സമയത്താണ് മലയാളത്തിൽ ഒരു വമ്പൻ ചിത്രം താരത്തെ തേടി എത്തിയത് . ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത . കഴിഞ്ഞാഴ്ചയാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്.

തെന്നിന്ത്യ ഒട്ടാകെ ഓടി നടന്ന് അഭിനയിക്കുന്ന ഐശ്വര്യ ഈ ഓണ  അവധിക്കാലത്ത് തൻറെ ഷൂട്ടിംഗ് തിരക്കുകൾ എല്ലാം മാറ്റിവച്ചു കൊണ്ട് ഒരു യാത്ര തിരിച്ചിരിക്കുകയാണ് . ഇൻഡോനേഷ്യയിലെ ബാലിയിലേക്ക് ആണ് അവധി ആഘോഷിക്കാനായി ഐശ്വര്യ എത്തിയത്. അവിടെ നിന്നുള്ള തൻറെ ചിത്രങ്ങളും മറ്റു മനോഹര കാഴ്ചകളുമാണ് ഐശ്വര്യ ആരാധകർക്കായി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. എനിക്കായി ഞാൻ ചെയ്ത ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നായിരുന്നു ഇത്. യാതൊരു വിധ പ്ലാനുകളും എനിക്ക് ഉണ്ടായിരുന്നില്ല.

ചില ആളുകളെ അത്ഭുതകരമായി ഞാൻ കണ്ടുമുട്ടി. സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്തു, ലക്ഷ്യമില്ലാതെ കടൽതീരത്ത് അലഞ്ഞ് നടന്നു, വാസ്തുവിദ്യയിലേക്ക് വളരെ കൗതുകത്തോടെ ഉറ്റുനോക്കി , ആളുകളെ അവിടുത്തെ ആചാരങ്ങളെ ബാലി കേരളത്തോട് ഇത്ര സാമ്യം ഉള്ളതായത് എങ്ങനെ എന്ന് ആശ്ചര്യപ്പെട്ടു. അതേക്കുറിച്ച് നിന്ന് തല പുകയുന്നതുവരെ ഞാൻ ഒരുപാട് ആലോചിക്കുകയും ചെയ്തു. ഒരുപാട് കഷണങ്ങൾ ഒന്നിച്ചു ചേർക്കാൻ , എൻറെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാനും എനിക്ക് സാധിച്ചു.

പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള ഒരു മാനസികാവസ്ഥയിൽ ബാലി എന്നെ സഹായിച്ചു എന്ന് വിശ്വസിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മാത്രമല്ല അപ്രതീക്ഷിതമായ ഇതുപോലൊരു യാത്ര നടത്താൻ കഴിഞ്ഞതിൽ ഞാൻ സിനിമയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അവർ പറയുന്നത് പോലെ ജീവിതം എന്നത് തന്ത്രപരമായ ഒരു കുഞ്ഞാണ്. അത് നിങ്ങളുടെ മാജിക്കൽ തുടരുക. ഇപ്രകാരം തൻറെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചുകൊണ്ടാണ് ഐശ്വര്യ പോസ്റ്റുകൾ ആരാധകർക്കായി പങ്കുവെച്ചത്.

Scroll to Top