മഞ്ഞയിൽ അതിസുന്ദരിയായി പ്രേക്ഷകരുടെ സ്വന്തം പൂങ്കുഴലി…! ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി..

ചുരുങ്ങിയ കാലയളവ് കൊണ്ട് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമകളിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച ഐശ്വര്യ ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു താരമായി മാറിക്കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യ പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിലെ ഒട്ടുമിക്ക യുവനായകന്മാർക്കൊപ്പം നായിക വേഷം ചെയ്യുവാനുള്ള അവസരം ഐശ്വര്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

മായാനദി, വരുത്തൻ , വിജയ് സൂപ്പറും പൗർണമിയും, അർജൻറീന ഫാൻസ് കാട്ടൂർ കടവ്, ബ്രദേഴ്സ് ഡേ , കുമാരി , ക്രിസ്റ്റഫർ എന്നീ സിനിമകളിൽ യഥാക്രമം ടോവിനോ തോമസ്, ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം , പൃഥ്വിരാജ്, ഷൈൻ ടോം ചാക്കോ , മമ്മൂട്ടി എന്നിവർക്കൊപ്പം അഭിനയിച്ചു. 2019 ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിലും 2022 ഗോഡ്സ് എന്ന ചിത്രത്തിലൂടെ തിരുകിലും അരങ്ങേറ്റം കുറിച്ചു. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. താരത്തിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രവും പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ്. ഇനി ഐശ്വര്യയുടെതായി പുറത്തിറങ്ങാൻ ഉള്ളത് ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത എന്ന ചിത്രമാണ്.

ഈ ചിത്രത്തിൻറെ ഹൈദരാബാദ് പ്രമോഷനു വേണ്ടി ഒരുങ്ങിയ ഐശ്വര്യയുടെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐശ്വര്യ തന്നെയാണ് തന്റെ instagram പേജിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. യെല്ലോ കളർ ലെഹങ്കയിൽ സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാന്തി ബനാറസിന്റേതാണ് ഔട്ട്ഫിറ്റ് . ഓപ്പൺ ഹൗസ് ആണ് സ്റ്റൈലിംഗ് നിർവഹിച്ചത്. ഐശ്വര്യയുടെ ഈ പുത്തൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഫോട്ടോഗ്രാഫർ ശ്രീഹരി ആണ് .

Scroll to Top