ഹാഫ് സാരി ധരിച്ച് ഒരു നാടൻ പെൺകുട്ടിയെ പോലെ സുന്ദരിയായി അഹാന കൃഷ്ണ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഒരുപാട് ആരാധകരെ സ്വന്തമാക്കിയ മലയാള സിനിമയിലെ താരപുത്രിയാണ് നടി അഹാന കൃഷ്ണ . അഹാന മലയാള സിനിമയിൽ ശോഭിച്ചത് തൻറെ അഭിനയം മികവ് ഒന്നുകൊണ്ടു മാത്രമാണ്. പരാജയപ്പെട്ട ആദ്യ ചിത്രത്തിനു ശേഷം ഒരു ഇടവേള കഴിഞ്ഞാണ് വീണ്ടും അഭിനയരംഗത്തേക്ക് അഹാന ചുവടുവെച്ചത്. ടോവിനോ തോമസിനൊപ്പം നായികയായി വേഷമിട്ട ലൂക്കാ എന്ന ചിത്രം താരത്തിന്റെ കരിയറിൽ വൻ മാറ്റങ്ങൾക്കാണ് ഇടവരുത്തിയത്. ഈ ചിത്രത്തിലെ പ്രകടനം കൊണ്ട് നിരവധി ആരാധകരെയാണ് അഹാന സ്വന്തമാക്കിയത്.അഭിനയരംഗത്ത് ശോഭിച്ചുകൊണ്ട് മികച്ച ഒരു ആരാധക വൃന്ദം സൃഷ്ടിച്ച അഹാന പിന്നീട് തൻറെ സഹോദരിമാരെയും പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റി. മൂന്ന് അനിയത്തിമാരിൽ രണ്ടുപേർ സിനിമയിലേക്ക് ചുവടുവെച്ചിരുന്നുവെങ്കിലും അഹാനയെ പോലെ ശോഭിക്കുന്നതിന് ഇവർക്ക് സാധിച്ചില്ല. സോഷ്യൽ മീഡിയയിലെ സജീവതാരമായ അഹാന തൻറെ വീഡിയോകളിലൂടെ 3 അനിയത്തിമാരെയും പ്രേക്ഷകർക്ക് സുപരിചിതരാക്കി . സിനിമയിൽ വേഷമിടാതെ തന്നെ ഇവർക്കെല്ലാം വലിയ ആരാധകരും ഉണ്ടായി. തുടർന്ന് ഓരോരുത്തരും തങ്ങളുടേതായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ചു. അഹാന ഉൾപ്പെടെയുള്ള താരത്തിന്റെ കുടുംബത്തിലെ എല്ലാവരും തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് .നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ആണ് അഹാന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഹാഫ് സാരി ധരിച്ച് ഒരു നാടൻ പെൺകുട്ടി ലുക്കിലാണ് അഹാന ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. എൻറെ ഹൃദയത്തോട് വളരെയധികം അടുത്തു നിൽക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ ഇതാ. കഴിഞ്ഞ മൂന്നുമാസമായി ഇത് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഞാൻ പിന്മാറി കാരണം അവന്‍റെ ഹൃദയത്തിൽ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു ഇങ്ങനെ കുറിച്ചുകൊണ്ടാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അഭിജിത്ത് ആണ് .

Scroll to Top