ഷോർട്ട്സിൽ സുന്ദരിയായി അഹാന കൃഷ്ണ..! റോഡിൽ നിന്നും ചിത്രങ്ങൾ പങ്കുവച്ച് താരം..

ചലച്ചിത്ര ലോകത്തേക്ക് സിനിമ താരങ്ങളുടെ മക്കളുടെ രംഗപ്രവേശനം എന്നും പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്. താരങ്ങളുടെ മക്കൾ ആയതുകൊണ്ട് തന്നെ സിനിമയിൽ വേഷമിടുന്നതിന് മുൻപേ ഒരുപാട് ആരാധകർ അവർക്ക് ഉണ്ടായിരിക്കും. പിന്നീട് സിനിമയിലെ പ്രകടനം കൂടിയാകുമ്പോൾ അത് വർദ്ധിക്കുന്നു. എന്നാൽ മാതാപിതാക്കളുടെ പേരിൽ അഭിനേരംഗത്തേക്ക് കടന്നു വരാൻ കഴിയുമെങ്കിലും അവിടെ പിടിച്ചു നിൽക്കണമെങ്കിൽ കഴിവ് തന്നെ വേണം. അത്തരത്തിൽ അഭിനയരംഗത്തേക്ക് കടന്നു വരികയും തൻറെ മികവുകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരപുത്രിയാണ് കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ .



അച്ഛൻറെ പാതയിലൂടെ സഞ്ചരിച്ച് സിനിമ എന്ന മേഖല തന്നെ തിരഞ്ഞെടുത്ത ആന ആദ്യമായി അഭിനയിച്ചത് രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഞാൻ സ്റ്റീവ് ലൂപ്പസ് എന്ന സിനിമയിലാണ് . ചിത്രം തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കാഴ്ചവെച്ചില്ല. പിന്നീട് അഹാന അഭിനയരംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്തു. മൂന്നുവർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ശക്തമായ ഒരു രംഗപ്രവേശനം ആയിരുന്നു പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.



നിവിൻ പോളിയെ നായകനാക്കി കൊണ്ട് 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ ആണ് പിന്നീട് അഹാന വേഷമിട്ടത്. ഈ ചിത്രത്തിൽ സഹോദരി റോളിലാണ് അഹാന പ്രത്യക്ഷപ്പെട്ടത്. ആ സിനിമ തിയേറ്ററുകൾ വിജയിക്കുകയും താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ഒരു രണ്ടു വർഷത്തെ ഗ്യാപ്പിനു ശേഷം ലൂക്കാ എന്ന ചിത്രത്തിലൂടെ നായികയായി കൊണ്ടുള്ള കടന്നുവരവ്. ഈ ചിത്രത്തിലൂടെയാണ് താരം നിരവധി ആരാധകരെ സ്വന്തമാക്കിയത്.



അഭിനേത്രി പുറമേ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ അഹാനയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ ജന്മനാടായ തിരുവനന്തപുരത്ത് ഷോർട്സിൽ നിൽക്കുന്ന കുറച്ച് ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് താരം. താരത്തിൽ കളിയാക്കിക്കൊണ്ട് നിരവധി രസകരമായ കമന്റ് ചിത്രങ്ങൾക്ക് താഴെ വന്നു തുടങ്ങി. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അമ്മ സിന്ധു കൃഷ്ണകുമാറാണ് .

Scroll to Top