ബാങ്കോക്ക് ചിത്രങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ..!

താരങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് ഒരു പതിവ് കാഴ്ചയാണ് . എന്നാൽ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ഒരു താര കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാനയും അമ്മയും മൂന്ന് സഹോദരിമാരും പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. മലയാള സിനിമയിലൂടെയാണ് അഹാന പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ഈ താരം തൻറെ സഹോദരിമാരെയും അമ്മയെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നറിയപ്പെടുന്ന ഇവർ ഓരോരുത്തർക്കും നിലവിൽ നിരവധി ആരാധകരാണ് ഉള്ളത്.

സഹോദരിമാർ ഓരോരുത്തരും തങ്ങളുടേതായ രീതിയിൽ മികവ് തെളിയിച്ചിട്ടുള്ളവരാണ്. ഇവർ ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധി കാഴ്ചക്കാരെയാണ് നിമിഷനേരം കൊണ്ട് ലഭിക്കാറുള്ളത്. ഏറെ സ്വീകാര്യത ലഭിക്കാനുള്ളത് ഇവരുടെ വിനോദയാത്ര ചിത്രങ്ങൾക്കും വീഡിയോകൾക്കും ആണ് . കുടുംബം ഒന്നടങ്കവും അമ്മയും മക്കളുമായും എല്ലാം പലസ്ഥലങ്ങളിലും ഇവർ യാത്ര തിരിക്കുകയും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതും ഇവരുടെ പുത്തൻ യാത്ര വിശേഷ ചിത്രങ്ങളാണ്. അഹാനയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഇത്തവണ ഇവർ യാത്ര തിരിച്ചിട്ടുള്ളത് ബാങ്കോക്കിലേക്കാണ്. എന്നാൽ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് അഹാനയെയും അമ്മയെയും ഒപ്പം സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവരെയും ആണ് . കൃഷ്ണകുമാറും രണ്ടാമത്തെ മകളായ ദിയയേയും ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ല. സ്റ്റൈലൻ ലുക്കിലാണ് അഹാനയും സഹോദരിമാരും ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Scroll to Top