ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടി അഹാന കൃഷ്ണ..! ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് താരം..

അഭിനേതാക്കളുടെ മക്കൾ മാതാപിതാക്കളുടെ അതേ മേഖല തന്നെ തിരഞ്ഞെടുക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇന്നിപ്പോൾ നിരവധി താര പുത്രന്മാരും പുത്രിമാരും ചലച്ചിത്രരംഗത്ത് ശോഭിക്കുകയാണ്. എന്നാൽ അഭിനേതാക്കളുടെ മക്കളായതുകൊണ്ട് മാത്രമല്ല ഇവർ സിനിമാരംഗത്ത് തിളങ്ങിയത് ഇവരുടെ കഴിവുകൊണ്ട് കൂടിയാണ്. എന്നാൽ ഒരു അഭിനേതാവിന്റെ മകൾ ആയിട്ടും അതിൻറെ പേരിൽ രംഗത്ത് വരാതെ സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി അഹാന കൃഷ്ണ .

മലയാള സിനിമയിലെ ഒരു ശ്രദ്ധയെ താരമായ നടൻ കൃഷ്ണകുമാറിന്റെ നാല് പുത്രിമാരിൽ ഒരുവളായ അഹാന തൻറെ സൗന്ദര്യം കൊണ്ടും അഭിനയം മികവുകൊണ്ടും ആണ് മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. നാലു പെൺമക്കളിൽ മൂന്നുപേരും ചലച്ചിത്രരംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചു എങ്കിലും മൂത്ത മകൾ അഹാന മാത്രമാണ് പിടിച്ചുനിന്നത്. ആദ്യ ചിത്രത്തിലൂടെ പരാജയം നേരിട്ട അഹാന പിന്നീട് ചെറിയൊരു ഇടവേള എടുക്കുകയും സഹനടി വേഷത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ലൂക്കാ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു ഈ താരം.

നിരവധി ചിത്രങ്ങളിൽ വേഷമിട്ട് നായികയായി ശോഭിച്ചു കൊണ്ടിരിക്കുന്ന അഹാനയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം പാച്ചുവും അത്ഭുതവിളക്കും ആണ് . ഈ ചിത്രത്തിൽ അതിഥി താരമായാണ് അഹാന എത്തിയത്. ഇനി താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത് നാൻസി റാണി എന്ന ചിത്രമാണ്. അഹാന നിരവധി മ്യൂസിക് വീഡിയോകളിലും വെബ് സീരീസിലും വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലേയും ഒരു സജീവ താരമാണ് അഹാന. അഹാന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ അനിയത്തി ഇഷാനി കൃഷ്ണ നടി നൂറിൻ ഷെരീഫ് എന്നിവർ ഉൾപ്പെടെ നിരവധിപ്പേർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Scroll to Top