മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ചത് മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് നടി അതിഥി രവി. കോളേജ് പഠനകാലത്താണ് അതിഥി മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിലും അതിഥി വേഷമിടാൻ ആരംഭിച്ചു. സജി സുരേന്ദ്രൻ സംവിധാനം ചെയ്തു 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാള ചിത്രത്തിലാണ് അതിഥി ആദ്യമായി അഭിനയിക്കുന്നത്. ഈ റൊമാൻറിക് ഡ്രാമ ചിത്രത്തിൽ സഹ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അതിഥിയുടെ അരങ്ങേറ്റം. പക്ഷേ അതിഥിക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത് സിദ്ധാർത്ഥ് മേനോൻ ഒപ്പം വേഷമിട്ട് യെലോവ് എന്ന മ്യൂസിക് വീഡിയോ ആണ് .


2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തുകൊണ്ട് സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചു. അതിനുശേഷം ഉദാഹരണം സുജാത , ലവകുശ, ആദി, കുട്ടനാടൻ മാർപാപ്പ , പത്താം വളവ്, ട്വൽത്ത് മാൻ , കുറി, പീസ് , ക്രിസ്റ്റഫർ എന്നിൽ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം താരത്തിന്റെതായി പുറത്തിറങ്ങിയത് ക്രിസ്റ്റഫർ എന്ന ചിത്രം മാത്രമാണ്. നാലോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഹണ്ട് , ആനയെ പൊക്കിയ പാപ്പാൻ എന്നിവയും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഖജുരാഹോ ഡ്രീംസ്, ജീൻ വാൽ ജീൻ എന്നിവയുമാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ . സിനിമകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും അതിഥി വേഷമിടാറുണ്ട്.



സോഷ്യൽ മീഡിയയിൽ മറ്റ് നായികമാരെ പോലെ തന്നെ ഏറെ സജീവമാണ് അതിഥിയും . താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത് പുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ലൈറ്റ് യെല്ലോ ഗ്രീൻ കളർ സാരിയിൽ അതീവ സുന്ദരിയായാണ് അതിഥി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്ത്രിക് ബ്രാൻഡിന്റേതാണ് താരത്തിന്റെ ഔട്ട്ഫിറ്റ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് വൃന്ദ ആണ് . താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രാഹുൽ തങ്കച്ചൻ ആണ് .