ഹനുമാന് വേണ്ടി തിയേറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിട്ട് ആദിപുരുഷ് ടീം…! സിനിമ കാണാൻ ഹനുമാൻ വരുമെന്ന് വിശ്വാസം..

അനൗൺസ് ചെയ്ത നാൾ മുതൽക്കേ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിപുരുഷ് . ഹിന്ദു പുരാണത്തിലെ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കിയിട്ടുള്ള ഈ എപ്പിക് മിത്തോളജിക്കൽ ചിത്രത്തിൻറെ ബഡ്ജറ്റ് 500 കോടിയാണ് എന്ന് തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബജറ്റിന്റെ 85% ത്തോളം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ തിരിച്ചു പിടിച്ചു എന്നാണ്.

എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ ചിത്രത്തെ കുറിച്ച് വൈറലായി കൊണ്ടിരിക്കുന്ന പുതിയ വാർത്ത. ചിത്രത്തിലെ അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്ന ഒരു പുതിയ നടപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവരുടെ തീരുമാനം എന്തെന്നാൽ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന എല്ലാ തീയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടണം എന്നുള്ളതാണ്. ഹനുമാൻ അവിടെ ചിത്രം കാണാൻ വരും എന്ന വിശ്വാസത്തിൻറെ പേരിലാണ് ഇത്തരം ഒരു നടപടി.

ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യം രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഉണ്ടാകുമെന്നാണ് വിശ്വാസം. ആയതുകൊണ്ട് തന്നെ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാൻ എത്തും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ആദിപുരുഷ് ടീം ശ്രീരാമ ഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് ഹനുമാന് എല്ലാ തിയേറ്ററുകളിലും അദ്വീതീയമായ സമർപ്പിച്ചിരിക്കുകയാണ്. രാമഭക്തരുടെ വിശ്വാസത്തെ ആദരിച്ചുകൊണ്ടും മാനിച്ചുകൊണ്ടുമാണ് എല്ലാ തിയേറ്ററുകളിലും ആ ഒരു സീറ്റ് വിറ്റഴിക്കപ്പെടാതെ വെച്ചിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് എബി ജോർജ് ചെയ്യുകയുണ്ടായി.

ഒരേസമയം ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിച്ചു കൊണ്ടിരുന്ന ഈ ചിത്രം മലയാളം തമിഴ് ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ഭൂഷൻ കുമാർ കിഷൻ കുമാർ സംവിധായകനായ ഓം റൗട്ട് എന്നിവർ ചേർന്നതാണ്. ടി സീരീസ് റെട്രോ ഫയൽസ് എന്നീ ബാനറുകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. സഹോ, രാധേ ശ്യാം എന്നീ പ്രഭാസ് ചിത്രങ്ങൾക്ക് ശേഷം നിർമാതാവ് ഭൂഷണും പ്രഭാഷണം ഒന്നിക്കുന്ന ചിത്രമാണ് ആദിപുരുഷ് . ത്രീഡി ചിത്രമായാണ് ആദിപുരുഷ് പ്രേക്ഷകർക്കും മുൻപാകെ എത്തുന്നത്. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഭുവൻഗൗഡയും ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് രവി ബസൂറും ആണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തത് അപൂർവ്വ മോടിവാലെ,  ആഷിഷ് എം ഹത്രേ എന്നിവർ ചേർന്നാണ്.

Scroll to Top