അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് നടി ശ്രിന്ദ . താരത്തിന്റെ ഒരു പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. റെഡ് കളർ സാരി ധരിച്ച് ഗ്ലാമറസ് ലുക്കിൽ ഫോട്ടോസിനായി പോസ് ചെയ്യുന്ന ശ്രിന്ദയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ശ്രിന്ദ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ പോസ്റ്റിന് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

2010 മുതൽ മലയാള സിനിമയിൽ സജീവമായ ശ്രിന്ദ ഇതിനോടകം അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അസിസ്റ്റൻറ് ഡയറക്ടർ ആയി കൊണ്ടാണ് ശ്രിന്ദ തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ ടെലിവിഷൻ അവതാരകയായും ഒപ്പം ചില പരസ്യ ചിത്രങ്ങളുടെ മോഡൽ ആയിക്കൊണ്ടും താരം ശ്രദ്ധ നേടി. ഡോക്യുമെൻററി ഫിലിമുകളിൽ വേഷമിടാൻ ആരംഭിച്ചത് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത് എങ്കിലും 22 ഫീമെയിൽ കോട്ടയം ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം എന്ന് പറയപ്പെടുന്നു. ഈ ചിത്രത്തിലേക്ക് താരം എത്തുന്നത് ഒരു സംവിധായകൻ വഴിയാണ്. പിന്നീട് തന്റെ അഭിനയ മികവുകൊണ്ട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. 1983 എന്ന ചിത്രത്തിലെ വേഷമാണ് താരത്തെ കൂടുതൽ ശ്രദ്ധേയയാക്കി മാറ്റിയത്. ടമാർ പടാർ , ഹോമിലി മീൽസ് , കുഞ്ഞിരാമായണം, ആട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വമ്പൻ പ്രേക്ഷക പ്രീതിയാണ് താരത്തിന് നേടിക്കൊടുത്തത്.

ഈ ചിത്രങ്ങൾക്ക് പുറമേ ലോഹം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അമർ അക്ബർ അന്തോണി , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , പറവ , ഷെർലക് ടോംസ്, കുട്ടൻപിള്ളയുടെ ശിവരാത്രി, ട്രാൻസ്, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും , മേഹും മൂസ തുടങ്ങി ശ്രദ്ധേയ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. ശ്രിന്ദയുടേതായി അവസാനമായി റിലീസ് ചെയ്ത മലയാള ചിത്രം ജോജു ജോർജ് നായകനായി എത്തിയ ഇരട്ട ആണ് .