ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

നടി ശ്രിന്ദ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ അല്ല . ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ചുകൊണ്ട് തുടക്കം കുറിച്ച ശ്രിന്ദ ഇന്ന് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നായികയായി മാറിയിരിക്കുകയാണ്. 2010 ലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തന്റെ അഭിനയ മികവുമായി ഈ താരം എത്തുന്നത്. ആദ്യ ചിത്രം ഫോർ ഫ്രണ്ട്സ് ആയിരുന്നു എങ്കിലും ഈ താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയാണ്. സഹനടിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് 1983 എന്ന ചിത്രത്തിലെ നായിക വേഷം ഈ താരത്തെ തേടിയെത്തിയത്. ഇത് ശ്രിന്ദയുടെ കരിയറിൽ വഴിത്തിരിവായി മാറുകയും എന്നും മലയാളി പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുന്ന ഒരു വേഷമായി മാറുകയും ചെയ്തു.

അതിനുശേഷം ടമാർ പടാർ , ഹോമിലി മീൽസ്, കുഞ്ഞിരാമായണം, ആട്, ഷെർലക് ടോംസ്, പറവ , റോൾ മോഡൽസ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ട്രാൻസ്, ഭീഷ്മ പർവ്വം, കുരുതി , കുറ്റവും ശിക്ഷയും ,  ഫ്രീഡം ഫൈറ്റ്, മേ ഹൂം മൂസ, ഇരട്ട , നീരജ എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിൽ ശ്രിന്ദ എത്തി. ഈയടുത്ത് റിലീസ് ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. 2004 ൽ ആണ് ശ്രിന്ദയുടെ വിവാഹം. ഒരു മകനും ഈ താരത്തിനുണ്ട്. എന്നാൽ 2014 ഈ ബന്ധം ഉപേക്ഷിച്ച താരം 2018ൽ വീണ്ടും വിവാഹിതയായി.

അഭിനയ മികവിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധ നേടിയെടുത്ത ഈ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരു നിറസാന്നിധ്യമാണ്. ശ്രിന്ദ എന്ന താരത്തിന്റെ മറ്റൊരു വേർഷൻ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രേക്ഷകർ കാണുന്നത്. ഹോട്ട് ആൻഡ് ഗ്ലാമറസ് ആയി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ശ്രിന്ദയുടെ പോസ്റ്റുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ശ്രിന്ദ ഫോട്ടോഗ്രാഫർ യാമിക്കൊപ്പം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top