സാരിയിൽ അതീവ സുന്ദരിയായി മലയാളികളുടെ സ്വന്തം ഷാലു… ചിത്രങ്ങൾ കാണാം….

ഷാലു എന്ന ഓമന പേരിൽ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന താര സുന്ദരിയാണ് നടി ഷാലിൻ സോയ . അഭിനേത്രി, നർത്തകി, അവതാരക എന്നീ മേഖലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഈ താരം ഇപ്പോൾ ഒരു സംവിധായക എന്ന നിലയിലും തന്റെ ചുവട് ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. നൃത്ത അധ്യാപികയായ ഷാലിന്റെ അമ്മയാണ് അഭിനയിക്കാനായി താരത്തെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെ ബാലതാരമായി ഷാലിൻ സോയ തൻറെ കരിയറിന് തുടക്കം കുറിച്ചു. ടെലിവിഷൻ പരമ്പരകളിൽ ആയിരുന്നു താരം ആദ്യമായി വേഷമിട്ടിരുന്നത്. സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലൂടെ തുടക്കം കുറിച്ച താരത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത് കുടുംബയോഗം എന്ന പരമ്പരയാണ്.

ഇതേസമയം താരം സിനിമയിലും വേഷമിടാൻ ആരംഭിച്ചിരുന്നു. 2010 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പര വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ ഷാലിൻറെ വേഷം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. ഇതിലെ ദീപാറാണി എന്ന കഥാപാത്രമാണ് ഇപ്പോഴും താരം അറിയപ്പെടുന്നത്. സിനിമകളിലും ചില ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ ഷാലിന് സാധിച്ചിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടിയിലെ ജെസ്സി എന്ന വേഷവും മാണിക്യകല്ലിലെ മുബീന, മല്ലുസിംഗ് നിത്യ , വിശുദ്ധനിലെ ആനിമോൾ തുടങ്ങി നിരവധി ശ്രദ്ധേയ വേഷങ്ങൾ മലയാള സിനിമ ഈ താരത്തിന് സമ്മാനിച്ചിരുന്നു.

2020 ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് ഷാലിൻ അവസാനമായി അഭിനയിച്ചത്.പിന്നീട് അങ്ങോട്ട് താരത്തിന്റെ സിനിമകൾ ഒന്നും പുറത്തിറങ്ങുകയോ പുതിയ പ്രൊജക്ടുകൾ അനൗൺസ് ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ അഞ്ചോളം ചിത്രങ്ങളാണ് ഷാലിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതിൽ ഒന്ന് തമിഴ് ചിത്രവും ബാക്കി നാലും മലയാള ചിത്രങ്ങളും ആണ് . ഈ ചെറിയൊരു ഇടവേളയിൽ അഭിനയരംഗത്ത് സജീവമല്ലായിരുന്നുവെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷാലിൻ നിറസാന്നിധ്യമായി തുടർന്നിരുന്നു. ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷാലിൻ പോസ്റ്റ് ചെയ്താൽ പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റെഡ് കളർ സാരി ധരിച്ച് അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത്.

Scroll to Top