സാരിയിൽ സുന്ദരിയായി പ്രിയ നടി സംയുക്ത..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളം , തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലെല്ലാം തൻറെ മികവ് തെളിയിച്ച മലയാളം താരസുന്ദരിയാണ് നടി സംയുക്ത . 2016ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ കരിയർ ആരംഭിച്ചത്. ഈ ചിത്രത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ നായിക ആയാണ് താരം വേഷമിട്ടത്. എന്നാൽ ഈ ചിത്രം വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടിയില്ല. പിന്നീട് 2018 ൽ തീവണ്ടി എന്ന ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തു. ഇത് താരത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറി. ടൊവിനോ തോമസിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം വേഷമിട്ടത്. മികച്ച പ്രേക്ഷകശ്രദ്ധ നേടിയെടുക്കാനും ഈ ചിത്രത്തിലൂടെ സംയുക്തയ്ക്ക് സാധിച്ചു. അതിനുശേഷം ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, കൽക്കി , എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ് , വെള്ളം, ആണും പെണ്ണും , വോൾഫ്, എറിഡ, കടുവ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴ് ചിത്രം വാത്തി, തെലുങ്ക് ചിത്രങ്ങളായ സാർ , വിരുപക്ഷ മലയാള ചിത്രം ബൂമറാങ് എന്നിവയാണ് സംയുക്തയുടെ പുതിയ പ്രോജക്ടുകൾ .

ഈയടുത്ത് തൻറെ പേരിലെ മേനോൻ എന്ന ജാതി വാല് നീക്കുന്നു എന്നു പറഞ്ഞുകൊണ്ടുള്ള സംയുക്തയുടെ പോസ്റ്റുകൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ പുറമേ തമിഴ് തെലുങ്കു കന്നട ഭാഷകളിലെല്ലാം വേഷമിടുന്നത് കൊണ്ട് തന്നെ നിരവധി ആരാധകരാണ് സംയുക്ത ഉള്ളത്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ സംയുക്ത പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ വേഗം വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ സംയുക്ത പങ്കുവെച്ച താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സാരി ധരിച്ച് ഗ്ലാമർ ലുക്കിലാണ് സംയുക്ത ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ടിഫി ബനാറസിന്റേതാണ് ഔട്ട്ഫിറ്റ് . ഫൈൻ ഷൈനിന്റേതാണ് ആഭരണങ്ങൾ . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രുചി മുനോത്ത് ആണ് . വിശാൽ ചരൺ ആണ് താരത്തെ മേക്കപ്പ് ചെയ്തത്. ഹെയർ സ്റ്റൈലിസ്റ്റ് ദിവ്യ നായിക് ആണ് . സംയുക്തയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് കിരൺ ആണ് . നിരവധി ആരാധകരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

Scroll to Top