മഞ്ഞ സാരിയിൽ സുന്ദരിയായി അന്യൻ സിനിമയിലെ നായിക സദ..

അന്യൻ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിയാണ് നടി സദ . താരത്തിന്റെ യഥാർത്ഥ പേര് സദഫ് മുഹമ്മദ് സെയ്ദ് എന്നാണ് എങ്കിലും ചലച്ചിത്ര ലോകത്ത് താരമറിയപ്പെടുന്നത് സദ എന്ന പേരിലാണ്. തമിഴിന് പുറമേ തെലുങ്ക് കന്നട ഭാഷാ ചിത്രങ്ങളിലും സജീവമായിട്ടുള്ള സദ മലയാളത്തിലും തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സദ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് 2002 മുതൽക്കാണ്. ആദ്യമായി വേഷമിട്ടത് ജയം എന്ന തെലുങ്ക് സിനിമയിലാണ് . ഈ ചിത്രത്തിൻറെ തമിഴ് പതിപ്പിലൂടെ നായികയായി തമിഴിലേക്കും രംഗപ്രവേശനം ചെയ്തു.

തമിഴ് മികച്ച സ്വീകാര്യ താരത്തിന് ലഭിച്ചിരുന്നുവെങ്കിലും 2005ൽ വിക്രം നായകനായി വേഷമിട്ട അനിയൻ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ നിരവധി ആരാധകരെ സ്വന്തമാക്കുവാൻ ഈ താരത്തിന് സാധിച്ചു. മാത്രമല്ല സദ എന്ന താരത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് അന്യൻ എന്ന തമിഴ് ചിത്രമാണ്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ഈ താരത്തിന് വന്നുചേർന്നു. മലയാളത്തിൽ താരം പ്രത്യക്ഷപ്പെട്ടത് 2007ൽ പുറത്തിറങ്ങിയ ജന്മം എന്ന ചിത്രത്തിലും 2008 ൽ പുറത്തിറങ്ങിയ നോവൽ എന്ന ചിത്രത്തിലുമാണ് .

ജന്മം എന്ന ചിത്രത്തിൽ അതിഥി താരമായാണ് വേഷമിട്ടത് എങ്കിൽ നോവൽ എന്ന ചിത്രത്തിൽ നായികയായാണ് താരം വേഷമിട്ടത്. സിനിമയിൽ 2018 വരെ സജീവമായി നിന്നിരുന്ന സദ പിന്നീട് ടെലിവിഷൻ ഷോകളിലും നിറസാന്നിധ്യമായി മാറുവാൻ ആരംഭിച്ചു. ജൂനിയേഴ്സ്, ജോഡി നമ്പർ വൺ , ബിബി ജോഡി തെലുങ്ക് എന്ന ടെലിവിഷൻ പ്രോഗ്രാമുകളിൽ ഈ താരം പങ്കെടുത്തിട്ടുണ്ട്.

യുവതാരങ്ങളെ വെല്ലുന്ന സൗന്ദര്യ മികവോടെയാണ് 39 കാരിയായ സദ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ താരത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഒരു നടി എന്നതിന് പുറമേ മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ് ഈ താരം. ഇവയ്ക്ക് പുറമെ തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സദ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സദ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ സാരിയിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സൂര്യകാന്തി പൂവിനോട് ഉപമിച്ചുകൊണ്ടാണ് താരം തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഓൺ ഫ്ലീക്ക് ക്രിയേഷൻസിന്റേതാണ് കോസ്റ്റ്യൂം. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ഹരിനി റെഡിയും ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രശാന്തും ആണ് .

Scroll to Top