അന്യൻ സിനിമയിലെ നായികയല്ലെ ഇത്..! സാരിയിൽ സുന്ദരിയായി നടി സദ..

അന്യൻ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഉൾപ്പെടെ സുപരിചിതയായി മാറിയ താരമാണ് നടി സദ . സദഫ് മുഹമ്മദ് സെയ്ദ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. തെലുങ്ക് തമിഴ് കന്നട ഭാഷകളിൽ കൂടുതലായും വേഷമിലുള്ള ഈ താരം മലയാളത്തിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2002 മുതൽക്കാണ് സദ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തെലുങ്കു ചിത്രം ജയം ആണ് സദയുടെ അരങ്ങേറ്റ ചിത്രം . ഈ ചിത്രത്തിൻറെ തമിഴ് റീമേക്കിലൂടെ തമിഴ് ചലച്ചിത്ര ലോകത്തേക്കും സദ ചുവടുവെച്ചു.

2005 അന്യൻ എന്ന തമിഴ് ചിത്രത്തിൽ വിക്രമിന്റെ നായികയായി വേഷമിട്ടു. ഇത് താരത്തിന്റെ കരിയറിൽ വമ്പൻ ഒരു വഴിത്തിരിവായി മാറി എന്ന് തന്നെ പറയാം. പിന്നീട് നിരവധി അവസരങ്ങളാണ് ഈ താരത്തിന് വന്നുചേരുന്നത്. അതിനിടയിൽ 2007ൽ ജന്മം എന്ന മലയാള ചിത്രത്തിൽ അതിഥി താരമായും 2008 നോവൽ എന്ന ചിത്രത്തിലെ നായികയായും സദ വേഷമിട്ടു. 2018 വരെ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന ഈ താരം പിന്നീട് ടെലിവിഷൻ ഷോകളിൽ സജീവമാകുവാൻ ആരംഭിച്ചു. ഡി ജൂനിയേഴ്സ്, ജോഡി നമ്പർ വൺ , ബിബി ജോഡി തെലുങ്ക് എന്ന ടെലിവിഷൻ പ്രോഗ്രാമുകളിൽ എല്ലാം പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ കോമഡി റൊമാൻസ് വെബ് സീരീസ് ആയ ഹലോ വേൾഡിലും സദാ അഭിനയിച്ചിരുന്നു. തമിഴ് തെലുങ്ക് ഭാഷകളിലായി ഈ വെബ്സൈറ്റ് പുറത്തിറങ്ങിയിരുന്നു.

39 കാരിയായ താരം മറ്റു താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരു അഭിനേത്രി എന്നതിനു പുറമേ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ് സദാ . താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അത്തരം ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അതോടൊപ്പം താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ സദ പങ്കുവെച്ച തന്റെ സ്റ്റൈലൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് കളർ സാരിയിൽ അതീവ സുന്ദരിയായാണ് സദ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒലിവ്സ് ബ്രാന്റിന്റെതാണ് ഔട്ട് ഫിറ്റ് . സ്റ്റൈലിംഗ് നിർവഹിച്ചത് ഹരിനി റെഡി ആണ് .

Scroll to Top