സിൽവർ ഡ്രെസ്സിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മലയാളികളുടെ പ്രിയ താരം പ്രിയ വാരിയർ

അഭിനയിച്ച ആദ്യ സിനിമയിലൂടെ പ്രേക്ഷക ശ്രെദ്ധ നേടുക എന്നത് ഏതൊരു അഭിനേതാവിന്റെയും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹമാണ്. ഇത്തരമൊരു ഭാഗ്യം എല്ലാവര്ക്കും ലഭിക്കണമെന്നില്ല എന്നതാണ് സത്യം. എന്നാൽ ഇങ്ങനെ ശ്രെദ്ധ നേടുന്നതിലൂടെ എക്കാലവും സിനിമ പ്രേക്ഷകർ ആ അഭിനേതാവിനെ ഓർത്തിരിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഭാഗ്യം ലഭിച്ച ഒരു അഭിനയത്രി നടി പ്രിയ വാരിയർ.

മലയാള സിനിമയുടെ ന്യൂജെൻ സംവിധായകൻ എന്ന പേരിൽ അറിയപ്പെടുന്ന ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയ വാരിയർ. സിനിമയിൽ നായികയായി എത്തിയ താരം മികച്ച അഭിനയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്ക് പ്രേക്ഷക പ്രീതി നേടി കൊടുത്തത് ആ സിനിമയിലെ ഗാന രംഗങ്ങളാണ്.

ഈയൊരു ചലച്ചിത്രത്തിനു ശേഷം താരത്തിനു തെന്നിന്ത്യൻ മേഖലയിലും കൂടാതെ ബോളിവുഡ് മേഖലയിലും ഒരുപാട് അവസരങ്ങളായിരുന്നു ലഭിച്ചത്. ലഭിച്ച അവസരങ്ങൾ താരം നല്ല രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്തത്. ഇതിന് ശേഷം മലയാളത്തിലും ഒരു സിനിമയിൽ വീണ്ടും നായികയായി താരം എത്തിയിരുന്നു. താരം അഭിനയിക്കുന സിനിമകൾ എല്ലാം ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രേത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ ലക്ഷ കണക്കിന് ഫോള്ളോവെർസിനു നേടിയെടുക്കാൻ പ്രിയ വാരിയറിനു സാധിച്ചു. അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും പ്രിയ നിറസാനിധ്യമാണ്. ഇപ്പോൾ ഇതാ സിൽവർ ഔട്ട് ഫിറ്റിൽ പ്രിയ ചെയ്ത ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ശാന്തി കൃഷ്ണയുടെ സ്റ്റൈലിങ്ങിൽ കൽക്കി ഫാഷന്റെ ഔട്ട്ഫിറ്റാണ് താരം ഇത്തവണ പ്രേത്യേക്ഷപ്പെട്ടത്.

Scroll to Top