അമ്മയുടെ റിഹേഴ്സൽ ക്യാമ്പിൽ തിളങ്ങി പ്രിയ താരങ്ങൾ..!

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി പ്രാചി ടെഹ്ലന്റേത്. ഈ ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയ പ്രാചി മലയാളത്തിൽ ആകെ ഒരു ചിത്രം മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഈ താരം ഇന്ത്യൻ നെറ്റ്ബോൾ , ബാസ്ക്കറ്റ് ബോൾ താരം കൂടിയാണ്. നിരവധി മത്സരങ്ങളിൽ പ്രാചി ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും നിരവധി മെഡലുകൾ നേടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.

പ്രാചിയ്ക്ക് ആദ്യം അവസരം ലഭിച്ചത് ടെലിവിഷൻ പരമ്പരകളിൽ വേഷമിടാൻ ആയിരുന്നു. അതിനുശേഷം പഞ്ചാബി സിനിമകളിൽ നിന്ന് അവസരം ലഭിക്കുകയുണ്ടായി. അതിനുശേഷം ആണ് താരം മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രാചിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 2021 ൽ എത്തിയ ത്രിശങ്കു ആണ്. പ്രാചി വിവാഹിതയാകുന്നത് 2020ലാണ്. എന്നാൽ അതിനുശേഷം ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ എല്ലാം കേട്ടിരുന്നു. പക്ഷേ താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രാചി ഇനിയും മലയാള ചിത്രങ്ങളിൽ അഭിനയിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മാമാങ്കം എന്ന ചിത്രം പരാജയം നേരിട്ടിരുന്നു എങ്കിലും അതിലെ നായിക കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. താര സംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്ന് ഒരുക്കുന്ന എന്റർടൈൻമെന്റ് അവാർഡ് 2023 ൽ പ്രാചിയും ഭാഗമാകുന്നുണ്ട്. ഈ പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ഈ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. പ്രാചി ഈ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുകയാണ്. ഇന്ദ്രൻസ്, സിദ്ദീഖ്, ബിജു മേനോൻ , ജോജു ജോർജ് , അനു സിത്താര, ഹണി റോസ് , ജോമോൾ , ലക്ഷ്മി ഗോപാലസ്വാമി, ധന്യ മേരി തുടങ്ങി താരങ്ങൾക്കൊപ്പം ഉള്ള ചിത്രങ്ങളാണ് പ്രാചി പോസ്റ്റ് ചെയ്തിട്ടുള്ളത്.

Scroll to Top