വൈറ്റ് ഔട്ട്ഫിറ്റിൽ ഗ്ലാമറസ്സായി നടി നിരഞ്ജന അനൂപ്…

പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അണിയിച്ചൊരുക്കിയ മോഹൻലാൽ ചിത്രം ലോഹത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരസുന്ദരിയാണ് നടി നിരഞ്ജന അനൂപ്. ഒരു ക്ലാസിക്കൽ നർത്തകിയായ നിരഞ്ജന ഭരതനാട്യം കുച്ചുപ്പിടി എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നർത്തകി എന്ന നിലയിലും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുവാൻ നിരഞ്ജനയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിനു ശേഷം പിന്നീട് നിരവധി അവസരങ്ങൾ ഈ താരത്തെ തേടിയെത്തി.പുത്തൻ പണം , ഗൂഢാലോചന, കെയർ ഓഫ് സൈറ ബാനു, ഇര , കല വിപ്ലവം പ്രണയം, ബിടെക്, ചതുർമുഖം, കിംഗ് ഫിഷ്, എങ്കിലും ചന്ദ്രികേ എന്ന ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ എങ്കിലും ചന്ദ്രികേയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം . ആറോളം ചിത്രങ്ങളാണ് നിരഞ്ജനയുടേതായി ഇനി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ദി സീക്രെട് ഓഫ് വുമൺ , ബെർമുഡ, ത്രയം, അവൾ , പല്ലൊട്ടി 90s കിഡ്സ് , ജോയ് ഫുൾ എൻജോയ് എന്നിവയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ .സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ നിരഞ്ജന കൂടുതലായും പങ്കുവെക്കാറുള്ളത് തന്റെ നൃത്ത വീഡിയോകൾ ആയിരിക്കും. അതിമനോഹരമായി നൃത്തം ചെയ്യുന്ന നിരഞ്ജനയ്ക്ക് പ്രേക്ഷക മനസ്സുകളിൽ എപ്പോഴും ഒരു നാടൻ പെൺകുട്ടി ലുക്ക് ആണ് നൽകിയിട്ടുള്ളത്. എന്നാൽ കുറച്ചുകാലങ്ങളായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ സ്റ്റൈലിഷ് ആയിട്ടുള്ളവയാണ്. ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രേക്ഷകർക്കും മുന്നിലെത്തിയിരിക്കുകയാണ് നിരഞ്ജന. വൈറ്റ് കളർ ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത് മാലാഖ എന്നാണ് താരത്തെ വിശേഷിപ്പിച്ചത്.

Scroll to Top