നീല സാരിയിൽ സുന്ദരിയായി പ്രിയ താരം നവ്യ നായർ..!

വിവാഹ ശേഷം അഭിനയ രംഗത്തുനിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് വീണ്ടും അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഈ കഴിഞ്ഞ വർഷങ്ങളിലായി മലയാള സിനിമയിൽ അത് ഏറെ കാണാൻ സാധിക്കുകയും ചെയ്തു. അതിൽ പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച ഒരു നായികയായിരുന്നു നടി നവ്യാ നായർ. രൂപത്തിലും ഭാവത്തിലും മൊത്തത്തിൽ വ്യത്യസ്തമായി ആണ് നവ്യ പിന്നീട് പ്രേക്ഷകർക്കും മുൻപാകെ എത്തിയത്.

2001 ൽ ജനപ്രിയ നായകൻ ദിലീപിൻറെ നായികയായി കൊണ്ട് അഭിനയരംഗത്തേക്ക് ചുവട് വച്ച താരമാണ് നവ്യ. ആദ്യം വേഷമിട്ടത് ഇഷ്ടം എന്ന ചിത്രത്തിൽ ആയിരുന്നു. മലയാളത്തിലെ ഭാഗ്യ നായിക എന്ന് കൂടി ഈ താരത്തെ വിശേഷിപ്പിക്കാം . അക്കാലത്ത് നവ്യ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. നന്ദനം എന്ന ചിത്രം താരത്തിന്റെ കരിയറിൽ വലിയൊരു മാറ്റത്തിന് വഴി തെളിയിച്ചു. പിന്നീട് അങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകുവാൻ ഈ താരത്തിന് സാധിച്ചു .

വിവാഹത്തോടെ നവ്യ അഭിനയത്തോട് താൽക്കാലികമായി വിട പറഞ്ഞു. പിന്നീട് താരം ഒന്ന് രണ്ട് ചിത്രങ്ങളിൽ വേഷമിട്ടിരുന്നു എങ്കിലും അവയ്ക്കൊന്നും തന്നെ വേണ്ടത്ര പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. 2021 താരം ചില ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുത്തതോടെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു തുടങ്ങി. അതിനുശേഷം വി കെ പിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഒരുത്തി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോൾ ജാനകി ജാനേ എന്ന താരത്തിന്റെ പുതിയ ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച സ്വീകാര്യത തന്നെയാണ് ഈ പുത്തൻ ചിത്രത്തിനും ലഭിക്കുന്നത്.

സിനിമയിലേക്കുള്ള തിരിച്ചുവരവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമായിരുന്നു. നാടൻ ലുക്കിൽ മാത്രം പ്രേക്ഷകർ കണ്ടു ശീലിച്ച നവ്യയുടെ സ്റ്റൈലൻ ലുക്കുകൾ കാണാൻ തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. ഇപ്പോഴിതാ നവ്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്താൽ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ . നീല കളർ സാരിയിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചത് രാഖിയും താരത്തെ മേക്കപ്പ് ചെയ്തിട്ടുള്ളത് നമിതയും ആണ് . എക്ത ബ്രാൻഡിന്റെ കോസ്റ്റ്യൂം ആണ് താരം ധരിച്ചിട്ടുള്ളത്.

Scroll to Top