മലയാളികളുടെ പ്രിയതാരം നടി മീര നന്ദൻ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചടങ്ങിന്റെ ഫോട്ടോഗ്രാഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസും മീരയുമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ലവ് , അറേഞ്ച്ഡ് ടു പെർഫെക്ഷൻ എന്നെ കുറിച്ച് കൊണ്ടാണ് ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതു മാത്രമല്ല ഇവരുടെ കണ്ടുമുട്ടലും ചിത്രങ്ങൾക്ക് താഴെ ലൈറ്റ്സ് ഓൺ ക്രിയേഷൻസ് കുറിച്ചിട്ടുണ്ട്.


ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നുമാണ് മീരയും വരൻ ശ്രീജവും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരുടെയും മാതാപിതാക്കൾ തമ്മിൽ സംസാരിച്ചു. ലണ്ടനിൽ നിന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തി കാണാനായി ശ്രീജു ദുബായിലേക്ക് എത്തി. അവർ പരസ്പരം കണ്ടു , പിന്നീട് പ്രണയത്തിൽ ആകുന്നു , ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാനായി തീരുമാനിക്കുന്നു. ഇതുകൂടി ചിത്രങ്ങൾക്കൊപ്പം കുറിച്ചു കൊണ്ടായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജു അക്കൗണ്ടൻറ് ആയി ജോലി ചെയ്യുകയാണ്.



ലാൽ ജോസിന്റെ മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മീര നന്ദൻ . സിനിമയിലേക്ക് എത്തുന്നതിനു മുൻപ് അവതാരികയായും ചില പരസ്യചിത്രങ്ങളിലും മീര അഭിനയിച്ചിരുന്നു. മുല്ലക്ക് ശേഷം കറൻസി , പുതിയ മുഖം , പുള്ളിമാൻ, എൽസമ്മ എന്ന ആൺകുട്ടി, ഒരിടത്ത് ഒരു പോസ്റ്റുമാൻ, സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, ലോക്പാൽ, റെഡ് വൈൻ, കടൽ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി, മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അവസാനമായി വേഷമിട്ടത് ഈ വർഷം പുറത്തിറങ്ങിയ എന്നാലും എൻറെ അളിയാ എന്ന ചിത്രത്തിലാണ്. നിലവിൽ അജ്മാനിലെ ഗോൾഡ് 101.3 എഫ് എമ്മിൽ ആർ ജെ ആയി ജോലി ചെയ്തു പോരുകയാണ് താരം.

