കറുപ്പിൽ അതീവ മോഡേൺ ലുക്കിൽ മലയാളികളുടെ പ്രിയ താരം മീര ജാസ്മീൻ

എ കെ ലോഹിതദാസ് സംവിധാനം നിർവഹിച്ച സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന നടിയാണ് മീര ജാസ്മീൻ. ആദ്യ സിനിമയിൽ തന്നെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി അഭിനയിച്ചു തുടങ്ങിയ മീര ജാസ്മീനിനു പിന്നീടങ്ങോട്ടും അനേകം ചലച്ചിത്രങ്ങളിൽ ദിലീപിന്റെ നായികയായി തന്നെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. കസ്തൂരിമാൻ എന്ന സിനിമയിലെ മീര ജാസ്മീന്റെ പ്രകടനം മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചു.

Preview

ശേഷം താരം കൈകാര്യം ചെയ്ത പാടം, വിലാപം എന്നീ സിനിമകളിലൂടെ ദേശിയ, സംസ്ഥാനം മികച്ച നടിക്കുള്ള പുരസ്‌കാരം താരം ഏറ്റുവാങ്ങിയിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയ ലോകത്തിൽ നിന്നും മാറി നിന്ന മീര ജാസ്മീൻ വീണ്ടും ഒരു ശക്തമായ തിരിച്ചു വരവ് അടുത്തിടെ നടത്തിയിരുന്നു. ദുബായിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ നിറസാനിധ്യമായി മാറിയ താരം തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല.

Preview

ഇപ്പോൾ ഇതാ മീര ജാസ്മീന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. കറുത്ത ഡിസൈൻ അടങ്ങിയ വസ്ത്രം അണിഞ്ഞു നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. പങ്കുവെച്ചിട്ട് ഏതാനും മണിക്കൂറുകൾ ആയിട്ടുള്ളെങ്കിലും ഇതിനോടകം തന്നെ ആയിര കണ്ണക്കിന് ലൈക്സം കമന്റ്സുമാണ് ലഭിച്ചത്.

Preview

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാമിന്റെ നായികയായി മകൾ എന്ന സിനിമയിലൂടെയായിരുന്നു മീര ജാസ്മീൻ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നത്. തന്റെ തിരിച്ചു വരവിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായിരുന്നു ക്വീൻ എലിസബത്ത്. ഈ സിനിമയിൽ നടൻ നരന്റെ നായികയായിട്ടാണ് താരം എത്തിയത്.

Scroll to Top