സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി കനിഹ…. ചിത്രങ്ങൾ പങ്കുവച്ച് താരം..

നിരവധി തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്  എങ്കിലും മലയാളത്തിലാണ് കനിഹ കൂടുതൽ തിളങ്ങിയത്. അധികം നല്ല സിനിമകളൊന്നും തന്നെ കരിയറിന്റെ ആരംഭ ഘട്ടത്തിൽ കനിഹയ്ക്ക് ലഭിച്ചിരുന്നില്ല.

കനിഹ വിവാഹിതയായത് സിനിമയിലേക്ക് ചുവട് വച്ച സമയത്തായിരുന്നു. വിവാഹത്തിന് ശേഷം കുറച്ച് വർഷം അഭിനയത്തോട് കനിഹ വിട പറഞ്ഞു എങ്കിലും തിരിച്ചെത്തിയ കനിഹയെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തിരിച്ചെത്തിയ കനിഹയ്ക്ക് പിന്നീട് ലഭിച്ചത് നിരവധി മികച്ച വേഷങ്ങളാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ കനിഹ എന്ന താരത്തിന്റെ കരിയറിൽ വഴിത്തിരിവായി. കൂടാതെ ഒരു നായിക പദവിയിലേക്ക് കനിഹ എത്തുകയും ചെയ്തു.

ദ്രോണ, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു , മൈലാഞ്ചി മൊഞ്ചുള്ള വീട്, എബ്രഹാമിന്റെ സന്തതികൾ, മാമാങ്കം , ബ്രോ ഡാഡി, സി ബി ഐ 5, പാപ്പൻ തുടങ്ങി ശ്രദ്ധേയ സിനിമകളിൽ കനിഹ വേഷമിട്ടു. രണ്ട് തമിഴ് ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. സിനിമകൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലും കനിഹ അഭിനയിക്കുന്നത്.

കനിഹ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോട്ട് മോർ. ഇൻ വേണ്ടി സുഭാഷ് മഹേശ്വർ ആണ് കനിഹയുടെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ജീൻസും ടോപ്പും ധരിച്ച് താരം അതീവ സ്റ്റൈലിഷ് ആയാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top