വിവാഹശേഷം സിനിമകളിൽ നടിമാർ നായികയായി അഭിനയിക്കുന്നത് വളരെ വിരളമായി മാത്രം കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ് പ്രത്യേകിച്ച് മലയാള സിനിമയിൽ . വളരെ കുറച്ചു താരങ്ങൾ മാത്രമായിരിക്കും വിവാഹശേഷവും സിനിമകളിൽ നായിക വേഷങ്ങൾ ചെയ്തിട്ടുള്ളത്. അത്തരത്തിൽ ഒരു താരമാണ് നടി കനിഹ . വിവാഹശേഷം സിനിമകളിൽ ശോഭിച്ച കനിഹ ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ്.

അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. എന്നിട്ടും എന്ന ഒരു മലയാള ചിത്രത്തിൽ നായികയായി കനിഹ അഭിനയിച്ചിരുന്നുവെങ്കിലും ഈ താരവും ഈ ചിത്രവും വേണ്ടത്ര ശ്രദ്ധ നേടിയില്ല. ഇതിനുശേഷം മൂന്നുവർഷത്തോളമാണ് കനിഹ അഭിനയരംഗത്ത് നിന്ന് വിട്ട് നിന്നത്. ഈ കാലയളവിൽ താരം വിവാഹിത ആവുകയും ചെയ്തു. പിന്നീട് കനിഹയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് സിനിമാലോകം കണ്ടത്. ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ ഭാഗ്യദേവത എന്ന സിനിമയിലൂടെ 2009ലാണ് കനിഹ തൻറെ തിരിച്ചുവരവ് അറിയിച്ചത്.

ഈ ചിത്രത്തിലൂടെ അഭിനയരംഗത്ത് ശോഭിക്കുവാനും നിരവധി ആരാധകരെ നേടുവാനും കനിഹയ്ക്ക് സാധിച്ചു. അതിനുശേഷം മലയാളത്തിൽ പല സൂപ്പർ താരങ്ങളുടെയും നായികയായി കനിഹ അഭിനയിച്ചു. 40 കാരിയായ താരം ഇപ്പോഴും നായികയായി അഭിനയിക്കാനുള്ള ലുക്ക് കാത്തുസൂക്ഷിക്കുന്നുണ്ട്. തൻറെ പുത്തൻ ഫോട്ടോസിലൂടെ ഇക്കാര്യം താരം ഒരിക്കൽ കൂടി വെളിപ്പെടുത്തിരിക്കുകയാണ്.

ഒരു കണ്ണടയ്ക്ക് മുന്നിൽ നിന്നുകൊണ്ട് കനിഹ പകർത്തിയ തന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തോടൊപ്പം ഒരു മോട്ടിവേഷൻ ആയി തിരയുകയാണോ ? അകലേക്ക് അധികം നോക്കരുത് , കണ്ണാടിയിലേക്ക് നോക്കിയാൽ മതി. നീ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. കനിഹയുടെ ഈ പുത്തൻ ചിത്രത്തിന് താഴെ നടി പൂജ രാമചന്ദ്രൻ നൽകിയ കമൻറ് ഹോട്ടി എന്നാണ്.