ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ…!

ബാലതാരമായി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന കൊച്ചുകുട്ടികൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സിനിമകളിൽ ഏറെ സജീവമായവരാണെങ്കിൽ അവരുടെ വളർച്ചയും പ്രേക്ഷകർ ചിത്രങ്ങളിലൂടെ തന്നെ നോക്കി കാണാറുണ്ട്. ഈ താരങ്ങൾ ഇനി വളർന്നു വലുതാകുമ്പോൾ നായിക നായകന്മാരായി സിനിമകളിൽ സജീവമാകുമോ അതോ അഭിനയരംഗത്തോടെ വിട പറയുമോ എന്നീ കാര്യങ്ങളിൽ എല്ലാം പ്രേക്ഷകർ ഏറെ താൽപര്യരാണ്. ചില ബാലതാരങ്ങളുടെ അത്തരം വളർച്ചയ്ക്കായി പ്രേക്ഷകർ ഉറ്റു നോക്കാറുണ്ട്. ചില താരങ്ങൾ നായിക നായകന്മാരായി വീണ്ടും എത്തണമെന്നും പ്രേക്ഷകർ ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചുകൊണ്ട് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു താരമാണ് നടി എസ്തർ .

ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്ററിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ച കുട്ടി താരമായിരുന്നു എസ്തർ അനിൽ. മോഹൻലാലിൻറെ വേഷം ചെയ്തു കൊണ്ട് ഈ ചിത്രത്തിൽ ഗംഭീര പ്രകടനം താരം കാഴ്ചവച്ചു. എന്നാൽ ഇതിനു മുൻപ് തന്നെ എസ്തർ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിരുന്നു. 2010 ലാണ് ആദ്യമായി സിനിമയിൽ വേഷമിടുന്നത് 2013ലാണ് ദൃശ്യം എന്ന ചിത്രം താരത്തെ തേടിയെത്തിയത്. തമിഴ് തെലുങ്ക് പതിപ്പുകളിലും നായകൻറെ മകൾ വേഷം ചെയ്തത് എസ്തർ തന്നെയാണ്. ഈ ചിത്രങ്ങളുടെ എല്ലാം രണ്ടാം ഭാഗത്തിലും താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ അവസാനമായി വേഷമിട്ടത് സന്തോഷ് ശിവൻ സംവിധാനം ചെയ്തു മഞ്ജു വാര്യർ, കാളിദാസ് ജയറാം , സൗബിൻ ഷാഹിർ എന്നിവരെല്ലാം അഭിനയിച്ച ജാക്ക് ആൻഡ് ജിൽ എന്ന സയൻസ് കോമഡി ചിത്രത്തിലാണ്. തമിഴ് ചിത്രമായ വിന്ധ്യ വിക്ടിം വെർഡിക്ട് വി 3 ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം .

കിടിലൻ ഫോട്ടോഷൂട്ടുകൾ കൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ഒരു താരം കൂടിയാണ് എസ്തർ . 21 ക്കാരിയായ എസ്തർ സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ്. പലപ്പോഴും ഹോട്ടായി പ്രത്യക്ഷപ്പെടാറുള്ളത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങൾക്കും ഈ താരം ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ എസ്റ്റർ തൻറെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമറസ് ആയാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരങ്ങളായ സാനിയ ഇയ്യപ്പൻ, അൻസിബ ഹസൻ ഉൾപ്പെടെ നിരവധി പ്രേക്ഷകർ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. റോബിൻ വർഗീസ് ആണ് എസ്റ്ററിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top