സാരിയിൽ സുന്ദരിയായി പ്രിയ താരം അനുശ്രീ..!

ലാൽ ജോസ് എന്ന പ്രശസ്ത സംവിധായകൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒട്ടേറെ നായികമാരിൽ ഒരാളാണ് നടി അനുശ്രീയും . കൊല്ലം സ്വദേശിനിയായ അനുശ്രീ സൂര്യ ടിവിയിലെ വിവൽ ആക്ടീവ് ഫെയർ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ഈ ഷോയിൽ വിധി കർത്താവായി എത്തിയപ്പോഴാണ് ലാൽ ജോസ് അനുശ്രീ എന്ന താരത്തെ ശ്രദ്ധിക്കുന്നത്. തുടർന്ന് അദ്ദേഹം 2012ലെ തന്റെ ചിത്രമായ ഡയമണ്ട് നെക്ലൈസിലേക്ക് ഒരു വേഷം ചെയ്യുന്നതിനായി അനുശ്രീയ്ക്ക് അവസരം നൽകുകയായിരുന്നു. തുടർന്ന് ആ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായി അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടി. തുടർന്നും നിരവധി അവസരങ്ങൾ അനുശ്രീ എന്ന താരത്തെ തേടിയെത്തി. 2014 ൽ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രം താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. ഇവയ്ക്ക് പുറമേ വേഷമിട്ട പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , ആംഗ്രി ബേബീസ് ഇൻ ലവ് , ചന്ദ്രേട്ടൻ എവിടെയാ , രാജമ്മ @ യാഹൂ , മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയിലോ, ഒരു സിനിമക്കാരൻ , ആദി, ആനക്കള്ളൻ, ഓട്ടോർക്ഷ, മധുര രാജ , പ്രതിപൂവൻ കോഴി, മൈ സാന്റ , ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചത്. അനുശ്രീയുടെ പുതിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള താര ആണ് .

കരിയറിൻറെ തുടക്കം മുതൽക്കേ ഒരു നാട്ടിൻപുറത്തുകാരി വേഷത്തിൽ മാത്രം പ്രേക്ഷകർ കണ്ടു ശീലിച്ച അനുശ്രീ എന്ന താരത്തിന്റെ സ്റ്റൈലിഷ് , ഗ്ലാമറസ് ലുക്കുകൾ പ്രേക്ഷകർ കാണുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. താരം ഈ അടുത്തായി കൂടുതൽ ഗ്ലാമറസായാണ് പൊതു പരിപാടികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ അനുശ്രീ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചെടുക്കുന്നത്. സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അറ്റ് ടി ആൻഡ് എം സിഗ്നേച്ചറിന്റെതാണ് ഔട്ട്ഫിറ്റ് . മഹേഷ് എം പിള്ളയാണ് അനുശ്രീയുടെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. താരത്തെ മേക്കപ്പ് ചെയ്തിട്ടുള്ളത് മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ സജിത്ത് ആൻഡ് സുജിത്ത് ആണ് .

Scroll to Top