കൊടുങ്ങല്ലൂരിനെ ഇളക്കി മറിച്ച് താര സുന്ദരികൾ..! ഉത്ഘാടന വേദിയിൽ തിളങ്ങി പ്രിയ താരങ്ങൾ..

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് എന്ന താരത്തിന്റെ ആദ്യം ചിത്രം കൂടി ആയിരുന്നു ഇത്. ആന്റണിയെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ വേഷമിട്ടത്. ഇതിലെ നായികയായി അഭിനയിച്ചത് നടി അന്ന രാജൻ ആയിരുന്നു. താരത്തിന്റേയും ആദ്യ സിനിമയായിരുന്നു അങ്കമാലി ഡയറീസ്.

ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിലെ നിരവധി സിനിമകളിൽ നിന്ന് അന്നയ്ക്ക് അവസരങ്ങൾ ലഭിച്ചു. എത്രയേറെ വേഷങ്ങൾ ലഭിച്ചാലും അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും അന്ന അറിയപ്പെടുന്നത് . അതിന് ശേഷം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും മോഹൻലാലിന്റെ നായികയായി അന്ന രാജൻ അഭിനയിച്ചു. ആദ്യ സിനിമയിൽ ലഭിച്ചത് പോലെയുള്ള മികവുറ്റ കഥാപാത്രങ്ങൾ പിന്നീട് അന്നയെ തേടി എത്തിയിരുന്നില്ല.

നേഴ്സായി ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അന്ന സിനിമയിലേക്ക് എത്തുന്നത് വളരെ യാദൃശ്ചികമായിട്ടാണ് . തുടർന്ന് നേഴ്സിൽ നിന്ന് ഒരു അഭിനേത്രിയായി അന്ന മാറുകയും ചെയ്തു. അന്ന രാജൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് . അന്നയുടെതായി അവസാനമായി പുറത്തിറങ്ങിയ സിനിമകൾ രണ്ട്, തിരിമാലി എന്നിവയാണ്. താരത്തിന്റെ അടുത്ത സിനിമ ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് .

ഫ്രൂട്ട് ബേ എന്ന കൊടുങ്ങല്ലൂരിലെ സ്ഥാപനത്തിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനത്തിന് മുഖ്യാതിഥികളിൽ ഒരാളായി എത്തിയത് നടി അന്ന ആയിരുന്നു. നടിമാരായ മാളവിക മേനോൻ, നയന എൽസ എന്നിവരായിരുന്നു മറ്റ് അതിഥികൾ . ഉദ്‌ഘാടനത്തിന് എത്തിയ അന്നയുടെ പുത്തൻ ലുക്ക് ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കറുപ്പ് സാരി ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് അന്ന ചടങ്ങിനായി എത്തിയത്. ക്യാമറ കണ്ണുകൾ മുഴുവനും അന്നയിലേക്ക് തന്നെയാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്.

Scroll to Top