മലയാള സിനിമയിലെ ശ്രദ്ധേയ താരവും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളും ആണ് നടി അന്ന ബെൻ . സ്വന്തം കഠിനപ്രയത്നം കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമായ അന്ന 2019 പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഓഡിഷനിൽ പങ്കെടുക്കുകയും അതിൽ വിജയിച്ചു കൊണ്ട് നായിക വേഷം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു അന്ന. ചിത്രം മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും അന്ന എന്ന താരം മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടർന്ന് നിരവധി അവസരങ്ങൾ ഈ താരത്തെ തേടിയെത്തി. മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ഹെലനിലും അതേവർഷം അന്ന അഭിനയിച്ചു.
ഹെലനിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും അന്ന കരസ്ഥമാക്കി. എന്നാൽ ആ വർഷം ലഭിക്കാതെ പോയ അവാർഡ് തൊട്ടടുത്ത വർഷം തന്നെ അന്ന നേടിയെടുത്തു. 2020 പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന സ്വന്തമാക്കുകയായിരുന്നു. അതിനുശേഷം സാറാസ് , നാരദൻ , നൈറ്റ് ഡ്രൈവ്, കാപ്പ, ത്രിശങ്കു എന്നീ സിനിമകളിലും അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ ത്രിശങ്കു ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം . രണ്ട് മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ആദ്യ തമിഴ് ചിത്രമായ കൊട്ടുകാളി അതിൻറെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.
ഓഗസ്റ്റിലാണ് അന്നയുടെ ജന്മദിനം. ഇക്കഴിഞ്ഞ ദിവസമായിരുന്നു അന്നയുടെ ബർത്ത് ഡേ സെലിബ്രേഷൻ നടന്നത്. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കൾക്കും തൻറെ കസിൻസിനും ഒപ്പമായിരുന്നു അന്നയുടെ ബർത്ത് ഡേ സെലിബ്രേഷൻ . ഒരു ബ്ലാക്ക് കളർ മിനി ഫ്രോക്കിൽ സ്റ്റൈലിഷ് ആയാണ് തൻറെ ജന്മദിനാഘോഷ ചടങ്ങിൽ അന്ന പങ്കെടുത്തത്. കേക്ക് മുറിച്ച ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.



