മലയാളം തമിഴ് ഭാഷ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ . 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ഈ താരം തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് . ആദ്യ ചിത്രത്തിൽ വേഷമിടുമ്പോൾ അനിഖയുടെ പ്രായം വെറും മൂന്നു വയസ്സ് മാത്രമാണ്. അതിനുശേഷം ഫോർ ഫ്രണ്ട്സ്, റേസ് , ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ എന്നീ സിനിമകളിൽ അഭിനയിച്ചു. അഞ്ച് സുന്ദരികളിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് അനിഖ സ്വന്തമാക്കിയിരുന്നു.
പിന്നീട് തമിഴ് ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത അനിഖ കൂടുതൽ പ്രശസ്തി നേടിയെടുത്തത് യെന്നെ അറിന്താൽ , വിശ്വാസം എന്നിൽ ചിത്രങ്ങളിലൂടെയാണ്. ഈ ഇരു ചിത്രങ്ങളിലും തമിഴ് താരം തല അജിത്തിനൊപ്പമാണ് അനിഖ അഭിനയിച്ചത്. ഈ ചിത്രങ്ങൾക്ക് പുറമേ നാനും റൗഡിതാൻ , മിരുതൻ , മാമനിതൻ എന്നീ തമിഴ് ചിത്രങ്ങളിലും അനിഖ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു കഥാപാത്രവുമായി അനിഖ പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയത് മമ്മൂട്ടി ചിത്രം ഭാസ്കർ ദി റാസ്കൽ എന്നതിലൂടെയാണ് . ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലും അനിഖ മകൾ വേഷം ചെയ്തിരുന്നു.
ബാലതാരത്തിൽ നിന്നും നായികയായി അനിഖ രംഗപ്രവേശനം ചെയ്തത് 2023 ൽ ആണ്. ബുട്ട ബൊമ്മ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു നായികയായുള്ള അരങ്ങേറ്റം. തൊട്ട് പിന്നാലെ തന്നെ ഓ മൈ ഡാർലിംഗ് എന്ന സിനിമയിലൂടെ മലയാളത്തിലും അനിഖ നായികയായി വേഷമിട്ടു . ഓണം റിലീസായി എത്താനിരിക്കുന്ന ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്ത , കാർത്തികല്യാണി എന്നീ മലയാള ചിത്രങ്ങളും മറ്റ് മൂന്ന് തമിഴ് ചിത്രങ്ങളുമാണ് അനിഖയുടെ പുതിയ പ്രൊജക്ടുകൾ .
സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായ അനിഖ തന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഓഫ് വൈറ്റ് ഔട്ട്ഫിറ്റിലുള്ള തന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് . ഫാഷൻ സ്റ്റൈലിസ്റ്റ് കീർത്തി സമ്പത്താണ് അനിഖയുടെ ഈ ലുക്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത് . ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.



