ഫ്രോക്കിൽ ഗ്ലാമറസ്സായി നടി നയൻതാര ചക്രവർത്തി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

കുട്ടി താരങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. അവർ വളർന്ന് വലുതായാലും പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും ആ കുഞ്ഞു കുട്ടി തന്നെയായിരിക്കും അവർ. എന്നാൽ അവർ ഇനി വളർന്ന് വലുതാകുമ്പോൾ സിനിമയിൽ വേഷമിടുമോ എന്ന് ഉറ്റ് നോക്കുന്ന പ്രേഷകരും ഉണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഉറ്റു നോക്കുന്ന ഒരു താരസുന്ദരിയാണ് നടി നയൻതാര ചക്രവർത്തി . മൂന്നാം വയസ്സ് മുതൽ മലയാളി പ്രേക്ഷകർ കണ്ടു തുടങ്ങിയ കൊച്ചു മിടുക്കിയാണ് നയൻതാര ചക്രവർത്തി .

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ഉൾപ്പെടെ ഒട്ടേറെ യുവതാരങ്ങളും ഹാസ്യ താരങ്ങളും അണിനിരന്ന് 2006 ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ അവർക്കൊപ്പം വേഷമിട്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്താണ് നയൻതാര അഭിനയരംഗത്തേക്ക് ചുവട് വച്ചത്. മൂന്ന് വയസ്സ്ക്കാരി ടിങ്കുമോളെ പ്രേക്ഷകർ അന്ന് നെഞ്ചിലേറ്റി . തുടർന്ന് അങ്ങോട്ട് നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ ബേബി നയൻതാര വേഷമിട്ടു.



അച്ഛനുറങ്ങാത്ത വീട് , ചെസ്സ്, നോട്ട്ബുക്ക്, അതിശയൻ , കനക സിംഹാസനം, കംഗാരു , നോവൽ, തിരക്കഥ, ഈ പട്ടണത്തിൽ ഭൂതം , ഭഗവാൻ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ കുട്ടി നയൻതാര ശോഭിച്ചു. 2016 ൽ പുറത്തിങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. റഹ്മാൻ – ഭാമ താരജോടികളുടെ മകൾ വേഷമാണ് ഈ ചിത്രത്തിൽ ചെയ്തത്. അന്ന് മുതൽ പിന്നീട് അങ്ങോട്ട് പ്രേഷകർ ഉറ്റുനോക്കിയത് നയൻതാരയുടെ തിരിച്ചു വരവ് ആയിരുന്നു.


അതിഗംഭീര തിരിച്ചു വരവ് നമുക്ക് പ്രതീക്ഷിക്കാം പക്ഷേ അത് തമിഴ് ചിത്രത്തിലൂടെ ആണെന്ന് മാത്രം. ജന്റിൽമാൻ എന്ന തമിഴ് ചിത്രത്തിന്റെ തുടർ ഭാഗത്തിലാണ് നയൻതാര വേഷമിടുന്നത്. ഇത്രയേറെ വർഷം സിനിമയിൽ സജീവമല്ലായിരുന്നു എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നയൻതാര നിറസാന്നിധ്യമായിരുന്നു. അങ്ങനെയാണ് നയൻതാരയുടെ ജീവിത വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്.


21 ക്കാരിയായ നയൻതാര ചക്രവർത്തി മിക്കപ്പോഴും ഗ്ലാമറസ്സായും സ്റ്റൈലിഷ് ആയുമാണ് സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ പോസ്റ്റുകൾ പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയും നേടാറുണ്ട്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നയൻതാര പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലൂ കളർ ഗൗൺ ധരിച്ച് ഹോട്ട് ലുക്കിലാണ് നയൻതാര ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരേഷ് സുഗു ആണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top