ആരാധകരെ ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ച് വിജയുടെ വാഹനം ; പിഴയായി ഗതാഗത വകുപ്പ്..

കുറച്ച് ദിവസങ്ങളായി തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂങ്ങൾ കേൾക്കാൻ തുടങ്ങിട്ട് അധിക കാലമായിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു വിജയ് മക്കളിന്റെ ഭാരവാഹികളുമായി കൂടികാഴ്ച്ച നടത്തിയത്. തമിഴ്നാട്ടിലെ ഏകദേശം 234 നിയോജക മണ്ഡലങ്ങളുടെ ഭാരവാഹികൾ ഈ കൂടികാഴ്ച്ചയ്ക്ക് പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയിരുന്നു. 2026ലെ തിരഞ്ഞെടുപ്പിൽ ദളപതി വിജയ് മത്സരിക്കാൻ സാധ്യതകൾ ഏറെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേ സമയം ഭാരവാഹികളുമായി കൂടികാഴ്ച്ച കഴിഞ്ഞു തിരിച്ചു പോകാൻ എത്തിയ ദളപതി വിജയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. കൂടികാഴ്ച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ നിരവധി ആരാധകരാണ് താരത്തെ പിന്തുടർന്നത്. ഇത് ഒഴിവാക്കാൻ വേണ്ടി വിജയ് സഞ്ചരിച്ച വാഹനം ഏകദേശം രണ്ട് തവണയാണ് സിഗ്നൽ തെറ്റിച്ചത്.

സിഗ്നൽ സമയങ്ങളിൽ വിജയുടെ വാഹനം നിർത്താതെ പോയതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറവലായി മാറി കൊണ്ടിരിക്കുകയാണ്. പലരും പല രീതിയിലാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. ഇതിന്റെ പിന്നാലെ തന്നെ ഗതാഗത വകുപ്പ് വിജയ് സഞ്ചരിച്ച വാഹനത്തിനു പിഴയിട്ടു. 500 രൂപയാണ് ട്രാഫിക്ക് നിയമം തെറ്റിച്ചതിന് വിജയ്ക്ക് പിഴയായി ലഭിച്ചത്. രാഷ്ട്രീയ ചർച്ച അവസാനിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പിഴ കിട്ടിയത് മോശ സൂചനയാണെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.

മറ്റ് ചിലർ പറയുന്നത് വിജയയെ രാഷ്ട്രീയക്കാർ ഭയക്കുന്നു എന്നാണ്. 2026 തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതിന്റെ ഭാഗമായി സിനിമ ജീവിതത്തിൽ നിന്നും ഒരിടവേള എടുക്കുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തായാലും ആരാധകരെയും രാഷ്ട്രീയക്കാരെയും ഏറെ സംശയത്തിലാക്കിയാണ് കൂടിക്കാഴ്ച്ച അവസാനിച്ചത്.

Scroll to Top