“നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടൽ അനുഭവിച്ചിട്ടുണ്ട്”..മനസ്സ് തുറന്ന് നടി അഭിരാമി..!

നിറത്തിന്റെ പേരിൽ താൻ അനുഭവിക്കേണ്ടിവന്ന കടുത്ത വർണ്ണവിവചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി അഭിരാമി. താരം മനസ്സ് തുറന്നിരിക്കുന്നത് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ്. തനിക്ക് ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടിവന്നത് സിനിമയിൽ നിന്നുമല്ല. ഈ മോശം അനുഭവം തനിക്ക് ഉണ്ടാകുന്നത് വിദേശത്ത് താമസിച്ചിരുന്ന സമയത്തായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിലായിരുന്നു താൻ ആവിവേചനം നേരിടേണ്ടിവന്നത്. അതോടെ ആ വ്യക്തിയുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചു എന്നും അഭിരാമി തുറന്നു പറഞ്ഞു.

ഇപ്രകാരമായിരുന്നു താരത്തിന്റെ വാക്കുകൾ ; ” നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടൽ താൻ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ സ്പെക്ട്രം വെച്ച് നോക്കുമ്പോൾ കുറച്ച് ഫെയർ ആയിട്ടുള്ള ആളാകാം ഞാൻ . പക്ഷേ 17 വർഷത്തോളം ഞാൻ അമേരിക്കയിൽ ആയിരുന്നു. അവിടെ ഇരുണ്ട നിറമുള്ള ഒരാളാണ് ഞാൻ . അതിൻറെ പേരിൽ കുറെ അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ” എന്നിങ്ങനെ പറയുന്നു അഭിരാമി.

ആ അനുഭവം വ്യക്തിപരമായ ഒരു അനുഭവമായിരുന്നു. താരം പറയുന്നത് അത് ഒരു വൺ ഓൺ വൺ ഇന്ററാക്ഷൻ ആയിരുന്നു എന്നാണ്. ഇത്തരം ഒരു സംഭവത്തോടെ ആ വ്യക്തിയിൽ നിന്നും താൻ മാറിനിന്നു . അവരുടെ മനസ്സിൽ ഒരു ഇപ്രകാരമാണ് എന്നറിഞ്ഞതോടെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു അഭിരാമി ആഭിമുഖത്തിൽ തുറന്നു പറഞ്ഞത്. 1995 മുതൽ അഭിനയരംഗത്ത് സജീവമായ താരമാണ് അഭിരാമി. 95 ൽ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട അഭിരാമി പിന്നീട് 99 ൽ പത്രം എന്ന ചിത്രത്തിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ചു.

പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ, മില്ലേനിയം സ്റ്റാർസ് , മേഘസന്ദേശം എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2001ൽ അന്യഭാഷകളിലേക്ക് ചേക്കേറിയ അഭിരാമി പിന്നീട് 2004 വരെ അന്യഭാഷകളിൽ തന്നെ സജീവമായി. പിന്നീട് താരം മലയാളത്തിൽ അഭിനയിക്കുന്നത് 2014 പുറത്തിറങ്ങിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ് . അതിനുശേഷം ഇത് താണ്ട പോലീസ്, ഒരേ മുഖം , ഒറ്റയ്ക്ക് ഒരു കാമുകൻ എന്നീ സിനിമകളിലും അഭിനയിച്ചു. ഗരുഡൻ എന്ന മലയാള ചിത്രമാണ് താരത്തിന്റെ പുതിയ പ്രോജക്ട് .

Scroll to Top