തന്റെ വ്യത്യസ്തമായ ആലാപന മികവ് കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത ഗായികയാണ് അഭയ ഹിരണ്മയി . 2014-ൽ ആണ് അഭയ പിന്നണി ഗായികയായി തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ അഭയ ഹിരണ്മയുടെ പേര് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേരിനൊപ്പമാണ് കേട്ടിരുന്നത്. അഭയയുടെ പേര് കൂടുതലായി പ്രേക്ഷകർ കേട്ട് തുടങ്ങിയത് മാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള ലിവിങ് ടുഗെതൽ ബന്ധം ഇടം നേടിയപ്പോഴാണ് . ഗോപി സുന്ദർ ഒരുക്കുന്ന ഹിറ്റ് ഗാനങ്ങളിൽ പലതും ആ സമയങ്ങളിൽ ആലപിച്ചിരുന്നത് അഭയ ആയിരുന്നു.

എന്നാൽ ഇരുവരും നിലവിൽ ഈ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ജീവിതത്തിലെ ആ പ്രതിസന്ധിയ്ക്ക് ശേഷം അഭയ കൂടുതൽ സജീവമായത് സംഗീതത്തിലും മോഡലിംഗ് രംഗത്തും ആണ് . എല്ലാ അവസ്ഥയിലും താൻ സന്തോഷവതിയാണ് യാതൊരു വിധത്തിലുള്ള വേദനകളും ഇന്ന് തനിക്കില്ല എന്നാണ് ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോൾ താരം പറഞ്ഞത്. സംഗീതത്തിന് പുറമേ സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭയ തല കാണിച്ചിട്ടുണ്ട്. മഞ്ജുവാര്യർ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ലളിതം സുന്ദരം എന്ന സിനിമയിൽ അഭയ ചെറിയൊരു വേഷം ചെയ്തിരുന്നു. അഭയ ഈ ചിത്രത്തിൽ അഭിനയിച്ചത് ഇതിലെ റിയാലിറ്റി ഷോ രംഗങ്ങളിൽ വിധികർത്താക്കളിൽ ഒരാളായാണ് .


താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം ഇപ്പോൾ വളരെയധികം ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ഹോട്ട് ലുക്കിൽ എത്തുന്ന താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അഭയ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് പോസ്റ്റ് ചെയ്താൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബേബി റോസ് കളർ സാരി ധരിച്ച് ഹോട്ട് ലുക്കിൽ തന്നെയാണ് അഭയ ഇത്തവണയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്നേഹം മാത്രം പോരാ ഒരു നല്ല ജീവിതത്തിന് എന്നാൽ മനോഹരമായ ഒരു ദിവസത്തിന് ഒരു നല്ല സാരി മതി എന്ന് കുറിച്ച് കൊണ്ടാണ് തൻറെ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. നയന കളക്ഷന്സിന്റെ ആണ് താരം ധരിച്ചിരിക്കുന്ന വസ്ത്രം . മനേഷ് മാത്യു ആണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ജോബോയ് അഗസ്റ്റിൻ ആണ് . അഭയയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് റിജിൽ കെ എൻ ആണ്. താരത്തെ മേക്കപ്പ് ചെയ്തത് ശ്രീഗേഷ് ആണ്.