കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി… ക്യാപ്ഷനോടെ ചിത്രങ്ങൾ പങ്കുവച്ച് ഗായിക അഭയ ഹിരണ്മയി..

നടി നടന്മാരെ പോലെ തന്നെ മലയാളി പ്രേക്ഷകർ ഏറെ ആരാധിക്കുന്ന നിരവധി ഗായിക ഗായകന്മാരും ഉണ്ട് . അത്തരത്തിൽ മലയാളി പ്രേക്ഷകരുടെ മനം കവർന്നിട്ടുള്ള പ്രിയ ഗായിക ആണ് അഭയ ഹിരണ്മയി . ആലാപനത്തിലെ വൈവിധ്യം കൊണ്ട് മലയാളി പ്രേക്ഷക മനം കവർന്ന ഈ ഗായിക അവതാരിക എന്ന നിലയിലും നിലവിൽ മലയാളി പ്രേക്ഷകർക്കിടയിൽ സജീവമാണ്. ബേസിക് മ്യൂസിക് മാത്രം കരസ്ഥമാക്കിയ ഈ താരം ഇതിനോടകം നിരവധി മലയാള ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2014 മുതൽക്കാണ്.

ഇന്ദ്രജിത്ത് സുകുമാരൻ – ഭാമ എന്നിവർ ഒന്നിച്ച് അഭിനയിച്ച നാക്കു പെന്റാ നാക്കു ടാക്ക എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭയ ആദ്യമായി പിന്നണി ഗായികയാകുന്നത്. അതിനുശേഷം തൊട്ടടുത്ത വർഷം വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിലും അതേ വർഷം തന്നെ തെലുങ്കിൽ പുറത്തിറങ്ങിയ മല്ലി മല്ലി ഇടി റാണി റോജു എന്ന ചിത്രത്തിലും ഗാനങ്ങള് ആലപിച്ചു . ദിലീപ് ചിത്രം ടു കൺട്രീസ്, ചിത്രം ജെയിംസ് ആൻഡ് ആലീസ്, സത്യ, ഗൂഢാലോചന, ജോഷ്വാ ഇനി സിനിമകളിലും അഭയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഗൂഢാലോചന എന്ന സിനിമയിൽ ആലപിച്ച കോഴിക്കോട് എന്ന ഗാനം ഏറെ വൈറലായി മാറുകയും മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടംപിടിക്കുന്നതിന് താരത്തിന് സാധിക്കുകയും ചെയ്തു. ഇവയ്ക്കെല്ലാം പുറമേ താരത്തിന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വിഷയങ്ങളായി മാറിയിരുന്നു . സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ബ്രേക്കപ്പും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ അഭയ കാലിക്കറ്റ് ഡോക്ടർസ് കോൺഫറൻസിൽ പങ്കെടുക്കുവേ നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. സാൻവി ഡിസൈൻ നൽകിയ ഔട്ട് ഫിറ്റാണ് താരം അണിഞ്ഞിട്ടുള്ളത്. ചിത്രങ്ങളേക്കാൾ ഏറെ വൈറൽ ആയത് അതേ ഈ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ ആണ് . ന്യൂഡിറ്റി എക്സിബിറ്റ് ചെയ്തു കാശ് സമ്പാദിക്കുന്നതിനിടയിൽ പാന്റ് ഇടാൻ മറന്നുപോയ യുവതി . അതുവഴി കേരള സംസ്കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാൻ പോകുന്ന അഹങ്കാരി എന്ന രസകരമായ ക്യാപ്ഷൻ ആണ് ഈ ചിത്രങ്ങൾക്ക് നൽകിയത്. ഒപ്പം ഈ അടുത്ത് വന്ന വളരെ മോശം കമന്റിന്റെ ഒരു സ്ക്രീൻഷോട്ടും അഭയ പങ്കുവെച്ചിരുന്നു.

Scroll to Top