ആരാധകരെ ഞെട്ടിച്ച് ഗ്ലാമറസ്സ് ലുക്കിൽ പ്രിയ നായിക നിമിഷ സജയൻ..

ദിലേഷ് പോത്തന്റെ സംവിധാന മികവിൽ റിലീസ് ചെയ്ത് തിയേറ്ററുകളിൽ വമ്പൻ വിജയം കാഴ്ച വച്ച സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നായികയായി അഭിനയിച്ചത് പുതുമുഖ നടി നിമിഷ സജയനായിരുന്നു . ശ്രീജ എന്ന കഥാപാത്രത്തെയാണ് നിമിഷ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്, മലയാളികൾ താരത്തിന്റെ ഈ വേഷം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ അതി ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ച വച്ചത്.



നിമിഷ മലയാളി ആണെങ്കിലും മുംബൈയിലാണ് താരം ജനിച്ചതും വളർന്നതും എല്ലാം.നിമിഷ തൈകൊണ്ടയിൽ ബ്ലാക്ക് ബെൽറ്റുള്ള ഒരു താര സുന്ദരി കൂടിയാണ്. നിമിഷ സിനിമയിലേക്ക് എത്തിയത് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് . നിമിഷയ്ക്ക് ആദ്യ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയിരുന്നു. മിക്കപ്പോഴും താരത്തെ തേടിയെത്തിയത് സീരിയസ് റോളുകളാണ്. സ്ക്രീനിൽ മിക്കപ്പോഴും സീരിയസ് വേഷങ്ങളിൽ മാത്രം എത്തുന്നത് കൊണ്ട് ഒട്ടേറെ വിമർശനങ്ങളും ഇക്കാര്യത്തിൽ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.



മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്.ചോല എന്ന സിനിമയിലെ അഭിനയത്തിന് നിമിഷയ്ക്ക് ലഭിച്ചിട്ടുണ്ട്. നിമിഷയുടെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ഓണം റിലീസായി എത്തിയ ഒരു തെക്കൻ തല്ലു കേസ് ആണ് . ഈ ചിത്രം മികച്ച അഭിപ്രായം കരസ്ഥമാക്കിയെങ്കിലും തിയേറ്ററുകളിൽ വിജയം നേടുന്നതിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പരാജയപെട്ടു. അടുത്ത മാസം നിമിഷ ആദ്യമായി അഭിനയിക്കുന്ന മറാത്തി ചിത്രം റിലീസാവാൻ ഒരുങ്ങി നിൽക്കുകയാണ്.



മറ്റു നടിമാരെ പോലെ സോഷ്യൽ മീഡിയകളിൽ നിമിഷ അത്ര സജീവമല്ല . എങ്കിലും ചിലപ്പോൾ ഒക്കെ താരം ചില പോസ്റ്റുകളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ നിമിഷ സജയൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഒരു ഗ്ലാസ് ശീതള പാനീയം കൈയിൽ പിടിച്ചിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. ചിത്രങ്ങൾ കണ്ടിട്ട് മലയാളികൾ അഭിപ്രായപ്പെടുന്നത് ഹോട്ട് ലുക്ക് എന്നാണ് . നിമിഷയുടെ റിലീസിന് ഒരുങ്ങി നിൽക്കുന്ന പുത്തൻ മലയാള സിനിമ ചേരയാണ് .