ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ “ന്നാ താൻ കേസ് കൊട്” നായിക ഗായത്രി ശങ്കർ..! വീഡിയോ കാണാം..

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാന മികവിൽ അണിയിച്ച് ഒരുക്കിയ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്. ഈ ചിത്രത്തിൽ നായിക വേഷം ചെയ്തത് തമിഴ്നാട് സ്വദേശിയായ ഗായത്രി ശങ്കർ ആയിരുന്നു . ഈ ചിത്രത്തിലെ പ്രകടനത്തിന് ചാക്കോച്ചൻ കയ്യടി നേടിയപ്പോൾ നടി ഗായത്രിയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയുന്നു. ഗായത്രി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെയാണ് . 18 വയസ്സ് എന്ന 2012 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെയാണ് ഗായത്രി അഭിനയ രംഗത്ത് കടന്നു വരുന്നത്.

അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മത്താപ്പൂ, പുരിയാത പുതിർ, പൊന്മാലയ് പൊഴുത്, ഒരു നല്ല നാൾ പാത്തു സോൽറെൻ, സീതക്കത്തി, ഒത്ത സെറുപ്പ്, തുഗ്ലക് ദർബാർ,ചിത്തിരം പേശുതടി 2, നടുവ്‌ല കൊഞ്ചം പാക്കാത കാണോം, റമ്മി, മാമനിതൻ , സൂപ്പർ ഡീലക്സ്, കെ 13, വിക്രം എന്നീ ചിത്രങ്ങളിൽ ഗായത്രി തന്റെ സാന്നിധ്യമറിയിച്ചു. തമിഴിലെ ശ്രദ്ധേയ നടൻ വിജയ് സേതുപതിക്കൊപ്പമാണ് ഗായത്രി ശങ്കർ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. തന്റെ അഭിനയ ജീവിതത്തിൽ ഗായത്രിയ്ക്ക് കൂടുതലായും ലഭിച്ചിട്ടുള്ളത് നാടൻ കഥാപാത്രങ്ങളാണ്. ഇപ്പോൾ പുറത്തിറങ്ങിയ മലയാള ചിത്രം ന്നാ താൻ കേസ് കൊട് എന്നതിലും താരത്തിന് കാത്ത് വച്ചത് ഒരു നാടൻ വേഷം തന്നെ ആയിരുന്നു.

എന്നാൽ സ്ക്രീനിൽ നാടൻ ലുക്കിൽ മാത്രം പ്രേക്ഷകർ കണ്ട ഗായത്രി എന്ന താരത്തിന്റെ ഒരു സ്‌റ്റൈലിഷ് വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഈ വീഡിയോ റിലീസ് ചെയ്തത് റൂസാകി പ്രൊഡക്ഷൻ ഹൗസിന്റെ യൂടൂബ് ചാനലിലൂടെയാണ്. ഇപ്പോൾ ഗായത്രിയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് നോ മാൻസ് ലാൻഡ് ഫാഷൻ ഫിലിം എന്ന വീഡിയോ ആണ് . ഈ വീഡിയോയിൽ ലുക്കിഗ്ലാമറസ് വേഷത്തിലും മോഡേൺ ലും തിളങ്ങുന്ന നടി ഗായത്രിയെ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. മെൽവി ജെ ആണ് ഈ വീഡിയോ തയ്യാറാക്കിയത് . വിവേക് പ്രേംസിംഗ് ആണ് വീഡിയോയ്ക്ക് വേണ്ടി കാമറ കൈകാര്യം ചെയ്തത് . ഈ വീഡിയോയ്ക്ക് സംഗീതം ഒരുക്കിയത് ക്രിസ്റ്റോ സേവ്യർ . പ്രേംരാജ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് . ടിന്റു ബി ആണ് , ഗായത്രി ശങ്കറിനെ ഈ വീഡിയോക്ക് വേണ്ടി സ്റ്റൈൽ ചെയ്തത് . സെറ്റ് ഡിസൈൻ ചെയ്തതും ഈ വീഡിയോയുടെ സംവിധായകനായ മെൽവി ജെ തന്നെയാണ്. ഈ വീഡിയോയിലൂടെ ഗായത്രി നാടൻ ലുക്ക് മാത്രമല്ല , തനിക്ക് മോഡേണും ഗ്ലാമറസും എല്ലാം ചേരും എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. ഈ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തതോടൊപ്പം, നിരവധി ആരാധകർ ഗായത്രിയെ പ്രശംസിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകളും നൽകുന്നുണ്ട്.