കോളേജിൽ മാസ്സ് എൻട്രിയുമായി നങ്ങേലി.! പത്തൊൻപതാം നൂറ്റാണ്ട് സെലിബ്രേഷൻ വീഡിയോ കാണാം..

വിനയന്റെ സംവിധാനം ചെയ്ത് സിജു വിൽസൺ നായകനായി വേഷമിട്ട ബ്രഹ്മാണ്ഡ ചരിത്ര സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട് . തിയറ്ററുകളിൽ നിറഞ്ഞോടുന്ന ഈ ചിത്രത്തിൽ നായികയായി വേഷമിട്ടത് നടി കയദു ലോഹർ ആണ്. പത്തൊൻപതാം നൂറ്റാണ്ട് കയദുവിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ് . ഗംഭീര പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ച വച്ചിട്ടുള്ളത്. ഇതിനായി കയദു കളരി അഭ്യസിച്ചിരുന്നു , മാത്രമല്ല കൃത്യമായ ഡയറ്റിലൂടെ ശരീര ഭംഗിയും വർദ്ധിപ്പിച്ചിരുന്നു. നങ്ങേലി എന്ന മാറു മറയ്ക്കൽ സമര നായികയെ ആണ് കയദു ഈ ചിത്രത്തിൽ അവതരിപ്പിച്ചത് . കന്നഡ, തമിഴ് ചലച്ചിത്ര രംഗത്താണ് കയദു ഇതിന് മുൻപ് പ്രവർത്തിച്ചിട്ടുള്ളത് .

മലയാള സിനിമ മേഖല കയദുവിന് സമ്മാനിച്ചത് ഒരു മികച്ച തുടക്കം തന്നെയാണ്. പൂനെ സ്വദേശിയായ കയദു മോഡലിംഗിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. താരത്തിന്റെ അരങ്ങേറ്റ ചിത്രം 2021 ൽ റിലീസ് ചെയ്ത മുഗിൽപെട്ടെ എന്ന കന്നഡ ചിത്രമാണ്. പത്തൊൻപതാം നൂറ്റാണ്ട് കൂടാതെ താരത്തിന്റേതായി ഈ അടുത്ത് റിലീസ് ചെയ്ത തമിഴ് ചിത്രമാണ് വെന്തു തണിന്തത് കാട് . ഗൗതം മേനോന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സിമ്പുവിന്റെ നായികയായാണ് കയദു വേഷമിട്ടത്.

കയദുവിന്റെ ഗ്ലാമറസ് ലുക്കിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴാക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ലോ കോളേജിൽ നടത്തിയ താരത്തിന്റെ ഗംഭീര പ്രകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കയദു ലോഹറിനെ കൂടാതെ ചിത്രത്തിലെ നടൻ സിജു വിത്സൺ , സഹ കഥാപാത്രമായി എത്തിയ നടൻ മണികണ്ഠൻ എന്നിവരും ഈ ചടങ്ങിൽ എത്തിയിരുന്നു. കോളേജ് വിദ്യാർത്ഥികളോട് ചിത്രത്തെ കുറിച്ച് സംസാരിച്ച ഇവർ അവർക്കൊപ്പം ആഘോഷങ്ങളിൽ മുഴുകുകയും നൃത്ത ചുവടുകൾ വയ്ക്കുകയും ചെയ്തിരുന്നു . ഒരു വൈറ്റ് ക്രോപ് ട്രോപ്പും ജീൻസും ആയിരുന്നു കയദുവിന്റെ വേഷം. വിദ്യാർത്ഥികൾക്കൊപ്പം പെർഫോം ചെയ്യാൻ എത്തിയപ്പോൾ ജീൻസിന് മുകളിലൂടെ മുണ്ടുടുത്ത് അത് മടക്കി കുത്തി കൂളിംഗ് ഗ്ലാസ് അണിഞ്ഞ് ചുവടുവയ്ക്കുകയായിരുന്നു താരം. അതീവ ഗ്ലാമറസ് എന്ന് തന്നെ താരത്തെ വിശേഷിപ്പിക്കണം. അതുകൊണ്ട് തന്നെ ഈ വീഡിയോയുടെ ഹൈലൈറ്റും കയദുവിന്റെ പെർഫോമൻസ് തന്നെ ആയിരുന്നു. സിജു വിൽസണും മണികണ്ഠനും ആഘോഷ പരിപ്പാടികളിൽ പങ്കു ചേർന്നിരുന്നു. ഗോകുലം മൂവീസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.