ആത്മാവിന്റെ സൂര്യ കിരണങ്ങൾ..പുത്തൻ ഫോട്ടോഷൂട്ടുമായി മീര ജാസ്മിൻ..!

ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ശോഭിച്ച് നിന്ന നായികയാണ് നടി മീര ജാസ്മിൻ . മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീരയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ദേശീയ-സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കാനും സാധിച്ച മികച്ച ഒരു നടിയാണ് മീര ജാസ്മിൻ എന്ന് തന്നെ പറയാം. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീരാജാസ്മിൻ മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത് ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായാണ് താരം വേഷമിട്ടത്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം പിന്നീട് നിരവധി അവസരങ്ങളാണ് മീരയെ തേടിയെത്തിയത്. പാഠം ഒന്ന് ഒരു വിലാപം,ഒരേ കടൽ തുടങ്ങി ചിത്രങ്ങളിലെ ഗംഭീര പ്രകടനമാണ് താരത്തിന് നിരവധി അവാർഡുകൾ നേടി കൊടുത്തത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കസ്തൂരിമാൻ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, സ്വപ്ന കൂട്, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്ത വിഷയം, ചക്രം, ഫോർ ഫ്രണ്ട്സ്, കൽക്കട്ട ന്യൂസ് തുടങ്ങി സിനിമകളിൽ മീര അഭിനയിച്ചു.മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ താരം അന്യഭാഷ ചിത്രങ്ങളിലും സജീവമായി. 2002 ൽ തമിഴിലും 2004 ൽ തെലുങ്കിലും കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചു. 2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം , അതുവരെ അഭിനയ രംഗത്ത് സജീവമായിരുന്ന താരം വിവാഹ ശേഷം അഭിനയ രംഗത്തോട് വിട പറഞ്ഞു. വിവാഹ ശേഷം ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് മീര അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം താരം പിന്നീട് തിരിച്ചെത്തുന്നത് ഈ വർഷം പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്.അഭിനയ രംഗത്തേക്ക് തിരിച്ചുവന്ന താരം സോഷ്യൽ മീഡിയയിലും സജീവമായി. താരം തന്റെ വീഡിയോസും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കു വച്ചു തുടങ്ങി. താരത്തിന്റെ ആരാധകർ അതെല്ലാം ഏറ്റെടുക്കുകയും അവ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഗ്ലാമസ് ചിത്രങ്ങളാണ് താരം കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ചിത്രങ്ങൾ കണ്ട പ്രേക്ഷകർ 38 വയസ്സുള്ള താരത്തിന്റെ പ്രായം പുറകിലോട്ടാണോ പോകുന്നതെന്ന സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ മീര മറ്റൊരു ഗ്ലാമറസ് ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ആത്മാവിന്റെ സൂര്യ കിരണങ്ങൾ എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചുള്ളത്. നിരവധി ആരാധകർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റ് നൽകിയിട്ടുണ്ട്.