ശാന്തമായ പൂന്തോട്ടത്തിലെ ചന്ദ്ര പ്രകാശം.. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജൻ..!

മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് നടി അനശ്വര രാജൻ . ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന അനശ്വര ഒട്ടും വൈകാതെയാണ് പിന്നീട് നായികയായി മലയാള സിനിമയിൽ ശോഭിച്ചത്. ഇന്ന് മലയാളത്തിലെ ശ്രദ്ധേയായ യുവ നടിമാരിൽ ഒരാളാണ് അനശ്വരയും. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഈ ചിത്രത്തിൽ മഞ്ജുവാര്യരുടെ മകൾ വേഷമാണ് താരം അവതരിപ്പിച്ചത്. ഗംഭീര പ്രകടനമായിരുന്നു താരം ഈ ചിത്രത്തിൽ കാഴ്ചവച്ചത്. അനശ്വരയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രമായിരുന്നു. പിന്നീട് ആദ്യരാത്രി , വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങി ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രമായി അനശ്വര അഭിനയിച്ചു. അനശ്വരയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മൈക്ക് ആണ്. ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് കരസ്ഥമാക്കിയത്.ചെറുപ്രായത്തിൽ തന്നെ നായികയായി സിനിമയിൽ തിളങ്ങിയത് കൊണ്ട് പലപ്പോഴും ഒട്ടേറെ കഴുകൻ കണ്ണുകൾ താരത്തിന് നേർക്ക് വന്നിട്ടുണ്ട്. അതിനാൽ തന്നെ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും ഒട്ടേറെ മോശം കമന്റുകൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം കമന്റുകളിലും അഭിപ്രായങ്ങളിലും തളരാത്ത ഒരു ബോൾഡ് വ്യക്തിയാണ് അനശ്വര. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് അനശ്വര. താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ആയും സ്റ്റൈലിഷ് ആയും എത്തുന്ന താരം തന്റെ പുത്തൻ മേക്കോവറിൽ പ്രേക്ഷകരെ ത്തെട്ടിച്ചിട്ടുമുണ്ട്.ഇപ്പോഴിതാ അനശ്വര പുതിയൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ആരാധകർക്ക് മുന്നിൽ എത്തിക്കുകയാണ്. ബ്ലാക്ക് കളർ സാരി ധരിച്ച് കരി വളയണിഞ്ഞ് അതി സുന്ദരിയായാണ് അനശ്വര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഹുൽ രാജ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. താരം തന്റെ ചിത്രങ്ങൾക്ക് താഴെ ഇത് കൂടി കുറിച്ചു ” ശാന്തമായ പൂന്തോട്ടത്തിലെ ചന്ദ്ര പ്രകാശം ” . നിരവധി ആരാധകരാണ് അനശ്വരയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.