ഫിഷ് കട്ട് ഗൗണിൽ സ്റ്റൈലിഷായി നടി മഡോണ സെബാസ്റ്റ്യൻ..! ചിത്രങ്ങൾ കാണാം..

ക്യാമ്പസുകളെ ഇളക്കി മറിച്ച ഒരു ഒരു ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം . മലയാളി പ്രേക്ഷകർ നല്ലൊരു സിനിമ സമ്മാനിച്ച അദ്ദേഹം തെന്നിന്ത്യൻ സിനിമ രംഗത്തേക്ക് മറ്റൊരു സമ്മാനം കൂടി നൽകി , മൂന്ന് അത്യുഗ്രൻ നായികമാരെ . മലയാള സിനിയ്ക്ക് മൂന്ന് പുതുമുഖ നടിമാരെ കൂടിയായിരുന്നു പ്രേമത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തിയത്. അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ. എടുത്തു പറയേണ്ട ഒരു കാര്യം എന്തെന്നാൽ ഇവർ മൂന്ന് പേരും ഇപ്പോൾ തെന്നിന്ത്യയിലെ ഏറെ തിരക്കുള്ളതും നിരവധി ആരാധകരുമുള്ള നടിമാരായി മാറിയിരിക്കുകയാണ്.പ്രേമത്തിൽ ഇവർ മൂന്ന് പേർക്കും ശ്രദ്ധേയ വേഷങ്ങൾ തന്നെ ആയിരുന്നു ലഭിച്ചിരുന്നത്. അതിൽ മഡോണയുടെ കഥാപാത്രത്തിന്റെ എൻട്രി ചിത്രത്തിന്റെ സെക്കന്റ് ഹാഫിന്റെ പകുതിയോട് അടുക്കുന്ന സമയത്തായിരുന്നു. പ്രേമത്തിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്. ആദ്യ ചിത്രം ആയിരുന്നിട്ടും ഗംഭീര പ്രകടനമായിരുന്നു മഡോണ കാഴ്ചവച്ചത്. മലയാളത്തിന് പുറമേ താരം തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. പ്രേമത്തിന് ശേഷം കിംഗ് ലയർ, ഇബ്ലീസ്, വൈറസ്, ബ്രതെഴ്സ് ഡേ തുടങ്ങി മലയാള ചിത്രങ്ങളിലും മഡോണ വേഷമിട്ടു. ഇപ്പോൾ ചിത്രീകരണം നടക്കുന്ന മഡോണയുടെ പുത്തൻ സിനിമ ടോവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയാണ് .അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് നിരവധി ചാനൽ ഷോകളിൽ പാട്ട് പാടി മലയാളി പ്രേക്ഷകരെ കൈയിലെടുത്തിട്ടുള്ള താരമാണ് മഡോണ. താരം 2-3 ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും മഡോണയുടെ വാക്കുകൾ ചർച്ചയാവുകയും ചില സമയങ്ങളിൽ അവ താരത്തിന് നേരെയുള്ള ട്രോളുകളായി ലഭിക്കുകയും ചെയ്തിട്ടുണ്ട്.മറ്റ് താരങ്ങളെ പോലെ മഡോണയും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഡോണയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ത്രെഡ് ആൻഡ് നീഡിൽ എന്ന ക്ലോത്തിങ് സ്റ്റോറിന് വേണ്ടിയാണ് താരം ഈ മനോഹരമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് . മഡോണ ധരിച്ചിരിക്കുന്നത് ഒരു ഫിഷ് കട്ട് ഗൗൺ ആണ് . ഈ വേഷത്തിൽ ഒരു മത്സ്യകന്യകയെ പോലെയാണ് താരം തിളങ്ങി നിൽക്കുന്നത്. മഡോണയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അരുൺ മാത്യു ആണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സ്മിജി കെ.ടിയാണ്. ഉണ്ണി പി.എസാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.