സ്റ്റൈലിഷ് ലുക്കിൽ യുവ താരം എസ്തർ അനിൽ..!

സിനിമകളിൽ ബാലതാരമായി എത്തുന്ന കുട്ടി താരങ്ങൾ എന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാറുണ്ട്. സിനിമയിൽ ബാലതാരമായി മിന്നി തിളങ്ങിയ താരങ്ങൾ വളർന്ന് വലുതായി പിന്നേയും സിനിമ രംഗത്തേക്ക് കടന്നു വന്നാൽ പ്രേക്ഷകർ അവരെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലങ്ങളിൽ ബാലതാരമായി വേഷമിട്ടവരെ പിന്നീട് കാണുന്നത് വളർന്ന് വലുതായി സിനിമയിൽ എത്തുമ്പോഴാണ് . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെ ഈ കുട്ടി താരങ്ങളുടെ വളർച്ച പ്രേക്ഷകർക്ക് നേരിട്ട് കാണാൻ സാധിക്കുകയും ചെയ്തു.അതുകൊണ്ട് തന്നെ പ്രേക്ഷകർ ഇവരെ മറക്കുന്നില്ല , മാത്രമല്ല ഇവർ സിനിമയിലേക്ക് വലുതായ ശേഷം എത്തിയാൽ അതിനെ ഒരു മടങ്ങി വരവ് എന്നൊന്നും വിശേഷിപ്പിക്കാനും പറ്റുകയില്ല. ബാലതാരമായി വന്ന് പ്രേക്ഷക മനം കീഴടക്കി ഇനി വരും വർഷങ്ങളിൽ സിനിമയിൽ നായികയായി സിനിമ രംഗത്ത് തിളങ്ങും എന്ന് ആരാധകർ ആഗ്രഹിക്കുന്ന ഒരു താര സുന്ദരിയാണ് നടി എസ്തർ അനിൽ. എസ്തറിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായ ദൃശ്യം. ഈ ചിത്രത്തിൽ മോഹൻലാലിൻറെ മകളായാണ് താരം അഭിനയിച്ചത്. ആ വേഷം ലഭിച്ചതിന് ശേഷമാണ് എസ്തർ അനിലിന് നിരവധി ആരാധകരെ ലഭിക്കുന്നതും ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നതും.എസ്തർ തന്റെ കരിയറിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ബാലതാരമായിരിക്കെ ചെയ്തിട്ടുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തർ തന്നെയായിരുന്നു അഭിനയിച്ചത്. എസ്തർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ മാറ്റവും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. എസ്തർ തന്റെ പുത്തൻ ഫോട്ടോ ഷൂട്ടിലൂടെ ഗ്ലാമറസ് വേഷങ്ങളിൽ എത്തി മിക്കപ്പോഴും മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്.അത്തരത്തിലുള്ള ഒരു ഗംഭീര ഫോട്ടോഷൂട്ടുമായി ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് എസ്തർ. ഇത്തവണ എസ്തർ എത്തിയിരിക്കുന്നത് പച്ച നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ആണ് . കലക്കൻ ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത് . ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിക്സൺ ഫ്രാൻസിസ് എന്ന പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് . സ്റ്റൈലിങ് നിർവഹിച്ചത്അമ്മു വർഗീസ് ആണ്. താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാനാണ് . എസ്തർ ധരിച്ചിരിക്കുന്നത് മിച്ചൽ എഡ്.വേഡിന്റെ ഔട്ട്ഫിറ്റാണ്.