ഓറഞ്ച് പ്രിന്റഡ് സാരിയിൽ സ്‌റ്റൈലിഷ് ലുക്കിൽ നടി സ്വാസിക വിജയ്..

സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി സ്വാസിക വിജയ് . അഭിനേത്രി എന്നതിന് പുറമേ നർത്തകി , അവതാരക എന്നീ മേഖലകളിലും സ്വാസിക ശോഭിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിൽ സജീവമായി തുടരുമ്പോഴും ടെലിവിഷൻ അവസരങ്ങൾ താരം തളളി കളയാറില്ല. മിനിസ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നൊരു വിശേഷണവും താരത്തിനുണ്ട്. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് , അഭിനയ രംഗത്തേക്ക് ചുവടുവച്ചപ്പോൾ സ്വീകരിച്ച പേരാണ് സ്വാസിക എന്നത്. ഒട്ടേറെ കാലത്തെ പരിശ്രമത്തിന് ശേഷമാണ് ബിഗ് സ്ക്രീനിൽ താരം ശ്രദ്ധിക്കപ്പെട്ടത്. അഭിനയ ജീവിതത്തിന്റെ ആരംഭകാലത്ത് ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അതിന്റെ പ്രതിഫലം താരത്തിന് ലഭിച്ച് തുടങ്ങുന്നത് ഇപ്പോഴാണ്.

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക എന്ന താരം മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. തുടർന്ന് മലയാള സിനിമ നിരവധി അവസരങ്ങളാണ് താരത്തിന് സമ്മാനിച്ചത്. സ്വർണ കടുവ, ഒരു കുട്ടനാടൻ ബ്ലോഗ് , ഇഷ്ഖ് , പൊറിഞ്ചു മറിയം ജോസ് , ഇട്ടിമാണി മേയ്ഡ് ഇൻ ചൈന, വാസന്തി , കേശു ഈ വീടിന്റെ നാഥൻ , ആറാട്ട്, സി ബി ഐ 5 , പത്താം വളവ് തുടങ്ങി ചിത്രങളിൽ താരം അഭിനയിച്ചു. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും താരത്തിന് ലഭിച്ചു. കുടുക്ക് 2025 ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . സിദ്ധാർത്ഥ് ഭരതൻ ഒരുക്കുന്ന ചതുരമാണ് ഇനി റിലീസ് ചെയ്യാനുള്ള സ്വാസികയുടെ പുത്തൻ ചിത്രം.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് സ്വാസിക. നർത്തകി ആയതിനാൽ തന്നെ നിരവധി റീൽസ് വീഡിയോസുമായി താരം എത്താറുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമായി , ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഓറഞ്ച് കളർ പ്രിന്റഡ് സാരി ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. രശ്മി മുരളീധരൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. അനീഷ് സി ബാബു ആണ് മേക്കപ്പ് ആർട്ടിസ്റ്റ് . താരത്തിന്റെ കോസ്റ്റ്യൂമും ആഭരണങ്ങളും ലേഡീസ് പ്ലാനറ്റിന്റേതാണ്.