സാരിയിൽ ക്യൂട്ടായി നടി ഷംന കാസിം.. ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് ഷംന..

മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് ഇപ്പോൾ മറു ഭാഷ ചിത്രങ്ങളിൽ ശോഭിച്ച് നിൽക്കുന്ന മലയാളി താരമാണ് നടി ഷംന കാസിം. ഒരു അഭിനേത്രി എന്ന നിലയിൽ മിക്കപ്പോഴും ഷംനയ്ക്ക് മികച്ച അവസരങ്ങൾ സമ്മാനിച്ചത് അന്യഭാഷ ചിത്രങ്ങളാണ്. മലയാള സിനിമയിൽ മികച്ച വേഷങ്ങൾ താരത്തിന് ലഭിച്ചിരുന്നു എങ്കിലും നായികയായി ശോഭിക്കുന്നതിനുള്ള അവസരങ്ങൾ നന്നേ കുറവായിരുന്നു. എന്നാൽ നായി വേഷങ്ങൾ ലഭിച്ചില്ലെങ്കിലും തനിക്ക് കിട്ടിയ സഹനടി വേഷങ്ങൾ അതി ഗംഭീരമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് സാധിച്ചു. അതിനാൽ തന്നെയാവണം അന്യഭാഷ ചിത്രങ്ങളിൽ നിന്ന് നിരവധി അവസരങ്ങൾ ഷംനയ്ക്ക് ലഭിച്ചത്.

മഞ്ഞു പോലൊരു പെൺകുട്ടി ആയിരുന്നു മലയാളത്തിലെ ഷംനയുടെ ആദ്യ ചിത്രം . ഷംനയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്ത മലയാള സിനിമ പച്ച കുതിര എന്ന ചിത്രമാണ്. പിന്നീട് താരം അലിഭായ് , കോളേജ് കുമാരൻ , മകരമഞ്ഞ്, ചാട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ് ,ആനക്കള്ളൻ, മധുര രാജ തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ നായികയായും സഹ നടിയായും വേഷമിട്ടു. പിസാസ് 2, പടം പേസും , അമ്മായി എന്നീ തമിഴ് ചിത്രങ്ങളും ഡസര, ബാക്ക് ഡോർ എന്നീ തെലുങ്ക് ചിത്രവും വൃത്തം എന്ന മലയാള ചിത്രവുമാണ് റിലീസിന് ഒരുങ്ങി നിൽക്കുന്ന ഷംനയുടെ പുത്തൻ സിനിമകൾ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്നെ അഭിനയിക്കുന്നത് കൊണ്ട് ഒട്ടേറെ ആരാധകരാണ് ഷംനയ്ക്ക് ഉള്ളത്. അന്യഭാഷ ചിത്രങ്ങളിൽ മലയാളികളുടെ ഷംന കാസിം അറിയപ്പെടുന്നത് പൂർണ്ണ എന്ന താരത്തിന്റെ ആദ്യ കാല സ്റ്റേജ് നാമത്തിലാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ വരെ ഉള്ളത് കൊണ്ട് ഷംന സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. തന്റെ പുത്തൻ വിശേഷങ്ങളും ബ്യൂട്ടി ടിപ്സും എല്ലാമാണ് ഷംന ഈ ചാനലിലൂടെ തന്റെ ആരാധകരോട് പങ്കുവയ്ക്കുന്നത്. ഷംന തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയതിനാൽ സോഷ്യൽ മീഡിയയിൽ ഒട്ടനവധി ആരാധകരാണ് ഷംനയെ ഫോളോ ചെയ്യുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഷംന പോസ്റ്റ് ചെയ്ത തന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . അതി സുന്ദരിയായി കേരളീയ തനിമയിലാണ് താരം ഈ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഷംന ധരിച്ചിരിക്കുന്നത് മയിൽ പീലി കരയുള്ള സെറ്റ് മുണ്ടും അതിന് യോജിച്ച പച്ച കളർ ബ്ലൗസും ആണ്. കിടിലൻ ലുക്കിലാണ് താരം ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. അരുൺ വാസുദേവൻ ആണ് താരത്തിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് . ശ്രീനിവാസ് സി എച്ച് ആണ് ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. വി കാപ്ച്ചേഴ്സ് ആണ് താരത്തിന്റെ ഈ കേരളീയ തനിമ നിറഞ്ഞ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് . ഷംന ധരിച്ചിരിക്കുന്നത് കൗശൽ ഫാഷൻ ജ്വലറിയുടെ ആഭരണങ്ങളാണ് .