ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പൊന്നിയൻ സെൽവനിലെ മനോഹര ഗാനം..! കാണാം..

മലയാളത്തിലെ യുവ നടിമാരിൽ അന്യഭാഷയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി . എം.ബി.ബി.എസ് പഠന കാലത്ത് മോഡലിംഗ് രംഗത്ത് സജീവമായ ഐശ്വര്യ പിന്നീട് അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു. മാസികകളുടെ കവർ പേജിലും പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട ഐശ്വര്യ 2017 ൽ ആണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി താരം വേഷമിട്ടു. അതേ വർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രം മായനദി ഐശ്വര്യയെ പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റി. പിന്നീട് മലയാള സിനിമയിലെ ഒട്ടുമിക്ക യുവ താരങ്ങൾക്കൊപ്പവും ഐശ്വര്യ നായികയായി തിളങ്ങി. മലയാള സിനിമയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ ഐശ്വര്യ ഒട്ടും വൈകാതെ അന്യഭാഷയിലേക്ക് ചേകേറി. തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചു.

റിലീസിന് ഒരുങ്ങി നിൽക്കുന്ന ഐശ്വര്യയുടെ പുത്തൻ തമിഴ് ചിത്രമാണ് പൊന്നിയൻ സെൽവൻ. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ബ്രാഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്തംബർ 30 ന് പ്രദർശനത്തിന് എത്തും. തമിഴ്നാട്ടിലെ ചോള രാജാക്കന്മാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ പുത്തൻ ഗാനം വൈറലായി മാറുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അലൈ കടൽ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി പുറത്തിറങ്ങിയ ഈ ഗാനത്തിൽ ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പം തമിഴ് നടൻ കാർത്തിയേയും കാണാം. എ.ആർ റഹ്മാൻ ആണ് പൊന്നിയൻ സെൽവനിലെ ഓരോ ഗാനവും ഒരുക്കിയിട്ടുള്ളത്. അലൈ കടൽ എന്ന ഗാനത്തിന്റെ രചയിതാവ് ശിവ ആനന്ദ് ആണ്. അന്താര നന്ദിയാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

മണിരത്നത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഈ ചിത്രം തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി ഭാഷകളിലും പുറത്തിറങ്ങും. വിക്രം, ഐശ്വര്യറായ്, ജയം രവി , തൃഷ, ശോഭിത , പ്രഭു, ശരത്കുമാർ , വിക്രം പ്രഭു, ജയറാം , പ്രകാശ് രാജ്, റഹ്മാൻ , പാർത്ഥിപൻ, അശ്വിൻ, ലാൽ , വിജയ്കുമാർ , റിയാസ് ഖാൻ , ബാബു ആന്റണി, വിജയ് യേശുദാസ് തുടങ്ങി താരങ്ങളും വേഷമിടുന്നു. രവി വർമ്മൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്.