ബാഹുബലിയിലെ ശിവഗാമി ദേവിയല്ലെ ഇത്.. സാരിയിൽ ഗ്ലാമറസായി രമ്യ കൃഷ്ണൻ..

ബാഹുബലി എന്ന ബ്രഹ്മണ്ഡ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചവയാണ്. അതിൽ ശ്രദ്ധിക്കപ്പെട്ട കിടിലൻ കഥാപാത്രങ്ങളിൽ ഒന്നാണ് രാജമാത ശിവഗാമി ദേവിയുടേത്. ബാഹുബലിയുടെ വളർത്തമ്മയായി നിറഞ്ഞാടിയ ശിവഗാമി ദേവിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് തെന്നിന്ത്യയുടെ സ്വന്തം നടി രമ്യ കൃഷ്ണൻ ആയിരുന്നു. ബാഹുബലിയിലെ ശിവഗാമി ദേവി എന്ന കഥാപാത്രം രമ്യയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നായിരുന്നു.

രമ്യ ആദ്യം അഭിനയിച്ചത് നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലാണ് . അഭിനയിച്ച ആദ്യ ചിത്രം അതായിരുന്നു എങ്കിലും തമിഴിലെ വെള്ളൈ മനസ്സു എന്ന ചിത്രമായിരുന്നു ആദ്യം റിലീസ് ആയത് . തെന്നിന്ത്യയിലെ ശ്രദ്ധേയ താരമായി ശോഭിച്ച രമ്യ കൃഷ്ണൻ 37 വർഷത്തോളമായി സിനിമയിൽ സജീവമായി തുടരുന്നു. വെള്ളിത്തിരയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് രമ്യ ഇതിനോടകം അവതരിപ്പിച്ചത്.

രമ്യ കൃഷ്ണൻ തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രമ്യ പലപ്പോഴും ഒരു ഗ്ലാമറസ് നായിക എന്ന ലേബലിൽ അറിയപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ രമ്യയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം ആകാശഗംഗ 2 ആണ് . അതുപോലെ രമ്യ മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് മോഹൻലാലിന് ഒപ്പമാണ്. വർഷം ഏറെ കഴിഞ്ഞെങ്കിലും തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി ഇന്നും രമ്യയുണ്ട്. പ്രായമാകുമ്പോൾ പല നടിമാരുടേയും അവസരങ്ങൾ കുറയാറുണ്ട് , മാത്രമല്ല ലഭിക്കുന്ന വേഷങ്ങൾ അത്ര ശ്രദ്ധിക്കപ്പെടുന്നവയും അല്ല. രമ്യയുടെ കാര്യത്തിൽ ഇതൊന്നും ബാധകമല്ല എന്ന് തന്നെ പറയേണ്ടിവരും.

ഇന്നും നായികയായി അഭിനയിക്കാനുള്ള ലുക്ക് ഉള്ള താരമാണ് രമ്യ. അതിന് ഉദാഹരണമാണ് രമ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ . ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് രമ്യയുടെ സാരിയിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. ടോറാണി എന്ന ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി താരം ഈ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഫോട്ടോ കണ്ടാൽ 50 വയസ്സ് കഴിഞ്ഞെന്ന് ആരും പറയുകയില്ല. താരത്തിന്റെ സ്റ്റൈലിംഗ് ചെയ്തത് പ്രീതം ജുകൾക്കറാണ് . ഫോട്ടോസ് എടുത്തിരിക്കുന്നത് ആരിഫ് മിൻഹാസ് ആണ് . രമ്യയ്ക്ക് മേക്കപ്പ് ചെയ്തത് നിഷി സിംഗാണ് .