സാരിയിൽ ഗ്ലാമർ ലുക്കിൽ ഗായിക അഭയ ഹിരണ്മയി.. ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് താരം..

ഒരുപാട് പാട്ടുകൾ ആലപിച്ചിട്ടില്ല എങ്കിൽ കൂടിയും ഒരു ഗായിക എന്ന നിലയിൽ മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു ഗായികയാണ് അഭയ ഹിരണ്മയി. അഭയ തന്റെ കരിയർ ആരംഭിച്ച 2014-ൽ പിന്നണി ഗായിക ആയാണ് . അക്കാലത്ത് ചില സിനിമകളിൽ പാടാൻ അഭയയ്ക്ക് അവസരം ലഭിച്ചിരുന്നു. ഏറെ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളാണ് അഭയ സിനിമയിൽ കൂടുതലായും പാടിയിട്ടുള്ളത് എന്നതാണ് .

മഞ്ജുവാര്യർ, ബിജു മേനോൻ എന്നിവർ വേഷമിട്ട ലളിതം സുന്ദരം എന്ന സിനിമയിൽ അഭയ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ റിയാലിറ്റി ഷോ രംഗങ്ങളിൽ വിധി കർത്താക്കളിൽ ഒരാളായി വേഷമിട്ടത് അഭയ ആണ്. മലയാളികൾക്ക് അറിയാവുന്ന താരത്തിന്റെ പേഴ്സണൽ ജീവിതത്തിലെ ഏടുകളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന താരത്തിന്റെ ലിവിങ് റിലേഷൻ . ഇപ്പോൾ അവർക്കിടയിൽ ഉണ്ടായ ബ്രെക്ക് അപ്പും പ്രേക്ഷകർക്ക് അറിയാവുന്നതാണ്. അഭയ ഹിരണ്മയി ആയിട്ടുള്ള റിലേഷൻ അവസാനിച്ചപ്പോൾ ഗോപിസുന്ദർ പിന്നീട് ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തിരുന്ന . ഇരുവരും ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചപ്പോൾ അതിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ടായിരുന്നു അഭയയ്ക്ക്.

ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധത്തിൽ ഇരിക്കുന്ന സമയത്താണ് ഗോപി സുന്ദർ അഭയയുമായി അടുക്കുന്നത് , അതാണ് പഴി കേൾക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പലരും മോശം കമന്റുകളും വിമർശനങ്ങളും താരത്തിന് നേരെ തൊടുത്തത് ഇക്കാര്യം ഉന്നയിച്ചായിരുന്നു . അഭയ ഇതുവരെയും തനിക്ക് നേരെ വന്ന വിമർശനങ്ങളോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല . ഗോപി സുന്ദറുമായി പിരിയാനുള്ള കാരണവും അഭയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ താരത്തെ കുറ്റപ്പെടുത്താൻ ഒരു വിഭാഗം ഉണ്ടെങ്കിലും മറ്റൊരു വിഭാഗം അഭയയെ പിന്തുണയ്ക്കുന്നവരാണ്.

സമൂഹ മാധ്യമങ്ങളിലെ ഒരു സജീവ താരമാണ് അഭയ ഹിരണ്മയി . താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച താരത്തിന്റെ ഒരു സാരി ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനന്ദു ദാസ് പകർത്തിയ താരത്തിന്റെ ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും അനന്ദു ദാസ് തന്നെയാണ്. സാരിയിൽ എത്തിയ അഭയ അല്പം ഹോട്ട് ലുക്കിലാണ് ഈ പുത്തൻ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. അനന്ദു ഈ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളത് മനോഹരമായ ഒരു കുറിപ്പോട് കൂടിയാണ് .