മാലിദ്വീപിൽ ഹോട്ട് ഗ്ലാമറസായി അവധി ആഘോഷിച്ച് അമല പോൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർ ഇപ്പോൾ സ്ഥിരമായി കാണുന്ന കാഴ്ചയാണ് തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുമ്പോൾ സിനിമ താരങ്ങൾ ഒരു ബ്രേക്ക് എടുക്കാൻ വേണ്ടി ട്രിപ്പുകൾ പോകുന്നത്. അവധി അടിച്ചുപൊളിച്ച് ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലൊക്കെ പോകുന്ന താരങ്ങൾ അങ്ങ് ബോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെയും എത്തി നിൽക്കുന്നു . അവിടെ എത്തി ട്രിപ്പ് അടിച്ച് പൊളിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിൽ ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്.



മാലിദ്വീപ് ആണ് തെന്നിന്ത്യൻ താരങ്ങളിൽ പ്രത്യേകിച്ച് നടിമാരുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് . അവിടേക്ക് പോയ താരങ്ങൾ തന്നെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള കാര്യമാണ് ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് മാലിദ്വീപ് എന്നത് . മാലിദ്വീപിൽ പോകുന്ന നടിമാരുടെ എണ്ണം കഴിഞ്ഞ കുറച്ച് നാളുകളായി കുറഞ്ഞിരുന്നു. ഒട്ടുമിക്ക താരങ്ങളും അവിടം സന്ദർശിച്ചിട്ടുള്ളതുകൊണ്ട് തന്നെ മറ്റ് സ്ഥലങ്ങളിൽ പോകാനാണ് ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്.



ബാലിയും തായ്‌ലാൻഡുമാണ് അത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുന്നിൽ നിൽക്കുന്നത്. എങ്കിലും ഈ രണ്ട് സ്ഥലങ്ങളും മാലിദ്വീപിനെ അപേക്ഷിച്ച് ഒരുപാട് പിറകിലാണ്. ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ് തെന്നിന്ത്യൻ നടിയും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ നടി അമല പോൾ . ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ മാലിദ്വീപ് ട്രിപ്പിന്റെ ഒരു താര ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇടം പിടിച്ചിരിക്കുന്നത്.



അമല പോൾ സമയം ചിലവഴിക്കുന്നത് മാലിദ്വീപിലെ ബീച്ച് റിസോർട്ടായ ‘സൺ സിയാം ഇരു വേലി’യിലാണ് . അവിടെ നിന്ന് താരം തന്റെ ബീച്ച് ഡ്രെസ്സിലുള്ള ഹോട്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതി സുന്ദരിയായാണ് അമല പോൾ ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. അമല അവിടേക്ക് എത്തിയിട്ടുള്ളത് പിക്ക് യുവർ ട്രയലിന്റെ സഹായത്തോടെയാണ് . താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത് വരും ദിവസങ്ങളിൽ അമലയുടെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കും എന്നാണ്. തെന്നിന്ത്യയിൽ ശോഭിച്ച നിന്ന അമല ഇപ്പോൾ ബോളിവുഡിലേക്കും ചേകേറിയിരിക്കുകയാണ്. താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം കാഡവർ എന്ന തമിഴ് സിനിമയാണ്.