ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിൽ യുവ താരം അഹാന കൃഷ്ണ..!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയം തോന്നിയ മലയാള സിനിമയിലെ താരകുടുംബങ്ങളിൽ ഒന്നാണ് രാഷ്ട്രീയ നേതാവും നടനുമായ കൃഷ്ണകുമാറിന്റേത്. മലയാള സിനിമയിൽ കൃഷ്ണ കുമാർ സജീവമായി അഭിനയിക്കാൻ തുടങ്ങിയിട്ട് 27 വർഷത്തോളമായി . നാല് പെൺമക്കൾ ഉള്ള കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ ഇന്ന് മലയാള സിനിമയിലെ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് അഹാന മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത് . അഹാനയുടെ അരങ്ങേറ്റ ചിത്രം 2014-ലായിരുന്നു പുറത്തിറങ്ങിയത്.

ഞാൻ സ്റ്റീവ് ലൂപസ് എന്ന രാജീവ് രവിയുടെ സംവിധാന മികവിൽ ഒരുക്കിയ ചിത്രത്തിലാണ് അഹാന ആദ്യമായി വേഷമിട്ടത്. ഈ ചിത്രത്തിൽ അഹാനയുടെ നായകനായി എത്തിയത് ഫഹദ് ഫാസിലിന്റെ അനിയൻ ഫർഹാനായിരുന്നു . ഫർഹാന്റെയും ആദ്യ ചിത്രമായിരുന്നു ഞാൻ സ്റ്റീവ് ലൂപസ് . പക്ഷേ നിർഭാഗ്യം എന്ന് തന്നെ പറയണമല്ലോ ഈ സിനിമ തിയേറ്ററുകളിൽ വൻ പരാജയം നേരിട്ടു. പക്ഷേ ആ പരാജയം അഹാനയുടെ അഭിനയ ജീവിതത്തെ ബാധിച്ചില്ല. താരം പിന്നീട് മലയാള സിനിമയിൽ ശോഭിച്ചു. അഹാനയെ തേടി മലയാള സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ എത്തി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് രണ്ടാമതായി അഹാന വേഷമിട്ടത്. ഈ ചിത്രത്തിൽ അഹാന അവതരിപ്പിച്ചത് നിവിൻ പോളിയുടെ അനിയത്തി വേഷമാണ് .

ഈ ചിത്രത്തിന് ശേഷം നായികയായി പതിനെട്ടാം പടി, ലുക്ക എന്നീ ചിത്രങ്ങളിൽ അഹാന വേഷമിട്ടിരുന്നു. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രം അഹാനയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്ത ചിത്രമാണ് . ഒരു നായികയായി മലയാള സിനിമയിൽ ശോഭിക്കുന്ന അഹാന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. അഹാനയുടെ അനിയത്തിമാരും സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരങ്ങളാണ് . ദിയ , ഇഷാനി , ഹൻസിക എന്നിവർക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

ഇൻസ്റ്റാഗ്രാമിൽ അഹാന പങ്കുവയ്ക്കാറുള്ളത് തന്റെ പുതിയ സിനിമ വിശേഷവും,ട്രിപ്പ് ഫോട്ടോസും , റീൽസും ഒക്കെയാണ് . കൂടാതെ ആരാധകർക്കായി ഒട്ടേറെ ഫോട്ടോ ഷൂട്ടുകളും അഹാന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് അഹാനയുടെ സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് . താരത്തിന്റെ ഈ ചിത്രങ്ങൾ എടുത്തത് ജിക്സൺ ഫ്രാൻസിസ് ആണ് . വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ഓവർകോട്ടും ധരിച്ച് വളരെ സ്‌റ്റൈലിഷ് ലുക്കിൽ ആണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. അഹാനയ്ക്ക് മേക്കപ്പ് ചെയ്തത് സാംസൺ ലെയ് ആണ്. ലൈഫ് ഓഫ് കളേഴ്സിന്റേത് ആണ് താരത്തിന്റെ കോസ്റ്റ്യൂം.