തിയറ്റർ പൊളിച്ചടുക്കിയ ഒരു തെക്കൻ തല്ല് കേസ്..! മനോഹര വീഡിയോ സോങ്ങ് കാണാം..

നവാഗതനായ ശ്രീജിത്ത് എൻ ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് എന്ന പുത്തൻ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞോടുകയാണ്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ജി ആർ ഇന്ദുഗോപന്‍റെ കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന് രാജേഷ് പിന്നാടനാണ് തിരക്കഥ രചിച്ചത് . യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ചു കൊണ്ട് മുന്നേറുന്ന ഈ ചിത്രത്തിൽ ആക്ഷനും കോമഡിയും പ്രണയവും ഒരുപോലെ ചേർത്ത് ഒരുക്കിയിരിക്കുന്നു.

ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് ബിജു മേനോന്റെ കിടിലൻ ആക്ഷൻ സീനുകൾ, തെക്കൻ സ്ലാങ്ങിലുള്ള ഇതിലെ കോമഡി, ഓരോ അഭിനേതാക്കളുടേയും അത്യുഗൻ പ്രകടനം, അതുപോലെ മനോഹരമായ പ്രണയ രംഗങ്ങൾ എന്നിവയാണ് . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി ഇപ്പോഴിതാ റിലീസ് ചെയ്തിരിക്കുകയാണ്. പാതിരയിൽ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ബിജു മേനോൻ- പദ്മപ്രിയ താര ജോടികളുടെ പ്രണയ രംഗങ്ങൾ ആണ് ഈ ഗാനരംഗത്ത് നിറഞ്ഞു നിൽക്കുന്നത്.

അൻവർ അലി ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. ശ്രീദേവി തെക്കേടത്ത് ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ എ കെ , മുകേഷ് ആർ. മേത്ത , സി.വി. സാരഥി എന്നിവർ ചേർന്നാണ്. ന്യൂ സൂര്യ ഫിലിംസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചത് . ബിജു മേനോൻ, പദ്മപ്രിയ എന്നിവരോടൊപ്പം റോഷൻ മാത്യു, നിമിഷ സജയൻ, എന്നിവർ പ്രധാന വേഷങ്ങളിലും അഖിൽ കവലയൂർ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവർ സഹ വേഷങ്ങളിലും ചിത്രത്തിൽ എത്തുന്നു. മധു നീലകണ്ഠൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന് മനോജ് കണ്ണോത് ആണ്. ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒരു തെക്കൻ തല്ല് കേസ്. 2006 ൽ പുറത്തിറങ്ങിയ വടക്കും നാഥൻ എന്ന മോഹൻലാൽ ചിത്രത്തിലാണ് പത്മ പ്രിയയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒന്നിച്ച് വേഷമിട്ടത് ഒരു തെക്കൻ തല്ല് കേസിലാണ്.