അവാർഡ് നൈറ്റിൽ തിളങ്ങി പ്രിയ താരം ഐശ്വര്യ ലക്ഷ്മി… സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് തരം…!

മലയാള സിനിമയിലൂടെ നായികയായി വേഷമിട്ട് അഭിനയ രംഗത്തേക്ക് കടന്ന് വന്ന് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സജീവ താരമായി മാറിയ ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഈ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് താരം വേഷമിട്ടത്. ഐശ്വര്യയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയത് പിന്നീട് ഇറങ്ങിയ മായാനദി എന്ന ചിത്രത്തിലൂടെ ആയിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോവിനോ തോമസിന്റെ നായിക ആയാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്. ചിത്രത്തിൽ അപർണ എന്ന കഥാപാത്രത്തെയാണ് വളരെ മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ താരം അവതരിപ്പിച്ചത്. ഈ ചിത്രം സ്ക്രീനിൽ എത്തിയതോടെ ഒരുപാട് ആരാധകരെയാണ് ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയത്. അതിന് ശേഷം ഐശ്വര്യയെ തേടിയെത്തിത് വരത്തൻ എന്ന ചിത്രമാണ്. ഈ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തിയത്. അതിന് ശേഷം പുറത്തിറങ്ങിയ ആസിഫ് അലിക്ക് ഒപ്പമുള്ള വിജയ് സൂപ്പറും പൗർണമിയും സൂപ്പർഹിറ്റായി മാറി. ഹിറ്റ് ചിത്രങ്ങളിൽ മലയാളത്തിലെ വമ്പൻ യുവ താരങ്ങൾക്കൊപ്പം വേക്ഷമിട്ടതോടെ ഐശ്വര്യ ലക്ഷ്മി എന്ന താരം മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തു.

പിന്നേയും നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടിയെത്തി. അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ബ്രേദേഴ്സ് ഡേ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ മലയാള ചിത്രങ്ങളിലും ആക്ഷൻ, ജഗമേ തന്തിരം, പുത്തം പുതു കാലൈ വിടിയാതെ, ഗാർഗി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഐശ്വര്യ ലക്ഷ്മി അഭിനയിച്ചു. സായ് പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗാർഗി എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും ആയിരുന്നു ഐശ്വര്യ. മലയാളം , തമിഴ് എന്നിവയ്ക്ക് പുറമേ തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ഗോഡ്സെ എന്ന തെലുങ്ക് ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്. ഐശ്വര്യയുടെ അവസാനം ഇറങ്ങിയ സിനിമ ക്യാപ്റ്റനാണ്.

പൊന്നിയൻ സെൽവമാണ് റിലീസിന് ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ചിത്രം . ഇപ്പോഴിതാ ഐശ്വര്യയെ തേടി ഒ.ടി.ടി പ്ലേ അവാർഡ് എത്തിയിരിക്കുകയാണ്. കാണെക്കാണെ എന്ന ചിത്രത്തിലെ അഭിനയത്തിന് അണ് ഈ പുരസ്കാരം. ഐശ്വര്യയ്ക്ക് ലഭിച്ചത് എമേർജിങ് സ്റ്റാർ അവാർഡാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് കറുപ്പ് ഔട്ട് ഫിറ്റിൽ അവാർഡ് നൈറ്റിൽ എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രങ്ങളാണ്. ഐശ്വര്യ ലക്ഷ്മി തന്നെയാണ് തന്റെ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതത്. ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് ഹോട്ട് ലുക്കെന്നാണ് .