സാരിയിൽ സുന്ദരിയായി പഴയകാല നായിക സുചിത്ര.. ചിത്രകൾ കാണാം..

മലയാള സിനിമയിൽ എൺപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളിൽ മുഴുവനും നിറഞ്ഞ് നിന്ന ഒരു താര സുന്ദരിയാണ് നടി സുചിത്ര മുരളി. നിരവധി സിനിമകളിലാണ് ജഗദീഷ്, സിദ്ധിഖ് എന്നിവരുടെ നായികയായി സുചിത്ര അഭിനയിച്ചിട്ടുള്ളത്. നിരവധി സിനിമകളിൽ ബാലതാരമായും സുചിത്ര അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി സുചിത്ര വേഷമിട്ട ആദ്യ ചിത്രം ആരവം ആയിരുന്നു.

സുചിത്ര മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറുന്നത് നമ്പർ 20 മദ്രാസ് മെയിൽ എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെയാണ് . ആ ചിത്രത്തിൽ ദേവി എന്ന കഥാപാത്രമായി വേഷമിട്ട സുചിത്രയെ പിന്നീട് അങ്ങോട്ട് ഒട്ടേറെ മലയാള ചിത്രങ്ങളിൽ പ്രേക്ഷകർ കണ്ടു. മോഹൻലാലിന് ഒപ്പം ആദ്യ ചിത്രത്തിൽ അഭിനയിച്ച സുചിത്ര തൊട്ടടുത്ത ചിത്രമായ കുട്ടേട്ടനിൽ മമ്മൂട്ടിക്ക് ഒപ്പവും വേഷമിട്ടു.

അഭിമന്യു, മിമിക്സ് പരേഡ്, പാടാത്ത വീണയും പാടും, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂൽ കല്യാണം, നയം വ്യക്തമാക്കണം, ഭരതം, കാസർഗോഡ് ഖാദർ ഭായ്, കാവടിയാട്ടം, കള്ളൻ കപ്പലിൽ തന്നെ, സ്ത്രീധനം, സ്ഥലത്തെ പ്രധാന പയ്യൻസ്, കാശ്മീരം, ഹിറ്റ്ലർ, അച്ഛനെയാണ് എനിക്കിഷ്ടം, കാക്കകുയിൽ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാൻ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട് . അമേരിക്കയിലേക്ക് വിവാഹ ശേഷം ചേക്കേറിയ സുചിത്ര അഭിനയത്തിൽ നിന്നും വിട്ടുനിന്നു.

സുചിത്രയുടെ അവസാനം പുറത്തിറങ്ങിയ സിനിമ രാകിളിപ്പാട്ട് ആണ് . താരത്തിന്റെ ഭർത്താവിന്റെ പേര് മുരളി എന്നാണ് . താരത്തിന് നേഹ എന്ന പേരിൽ ഒരു മകളും ഉണ്ട്. അമേരിക്കയിൽ ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സുചിത്ര ഇപ്പോൾ. സെറ്റ് മുണ്ടിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ സുചിത്രയെ കാണാൻ പഴയ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ കമന്റ് നൽകിയത്.